ന്യൂഡല്‍ഹി: മകൻ ലോക്സഭയില്‍ എം.പിമാര്‍ക്കിടയിലേക്ക് അതിക്രമിച്ച് കയറിയത് ടിവിയിലൂടെയാണ് കണ്ടതെന്ന് പ്രതിയായ മനോരഞ്ജന്റെ പിതാവ് ദേവരാജ്.
അവൻ സ്വാമി വിവേകാനന്ദന്റെ പുസ്തകങ്ങള്‍ സ്ഥിരമായി വായിക്കാറുണ്ട്. പതിവായി ഡല്‍ഹി ഉള്‍പ്പടെയുള്ള സ്ഥലത്തേക്ക് പോവാറുണ്ട്. എഞ്ചീനിയറിംഗ് ബിരുദധാരിയായ മകൻ നല്ല ബുദ്ധിമാനാണ്'..ദേവരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. ലോക്സഭക്കുള്ളില്‍ പ്രതിഷേധിച്ച രണ്ടാമത്തെയാളായ സാഗര്‍ ശര്‍മയും മൈസുരു സ്വദേശിയാണ്.
എന്നാല്‍ സ്വന്തം നിലക്കാണ് പാര്‍ലമെന്റില്‍ എത്തിയതെന്നാണ് പ്രതികള്‍ പൊലീസിന് നല്കിയ മൊഴി.ഒരു സംഘടനയുമായും ബന്ധമില്ലെന്നും പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്.
ഫോറൻസിക് സംഘം പാര്‍ലമെന്റിലെത്തി സാമ്പിളുകള്‍ ശേഖരിച്ചു.ഇവര്‍ സന്ദര്‍ശക ഗാലറിയില്‍ നിന്ന് എംപിമാര്‍ ഇരിക്കുന്ന ഭാഗത്തേക്ക് എടുത്തുചാടുകയായിരുന്നു. ഇവരെ എം.പിമാര്‍ കീഴടക്കുകയായിരുന്നു. സഭക്ക് അകത്തും പുറത്തും ഒരേ സമയം പ്രതിഷേധം നടന്നിരുന്നു.
പാര്‍ലമെന്റിനകത്തും പുറത്തും കളര്‍സ്മോക്ക് സ്പ്രേ കത്തിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ നാലുപേരെയാണ് കസ്റ്റഡിയിലെടുത്തത്. ഒരു സ്ത്രീ അടക്കം രണ്ടുപേരാണ് പാര്‍ലമെന്റിന് പുറത്ത് പിടിയിലായത്.അമോല്‍ ഷിൻഡെ,നീലം എന്നിവരെയാണ് പാര്‍ലമെന്റിന് പുറത്ത് നിന്ന് പിടികൂടിയത്.
അതിനിടെ അക്രമികള്‍ക്ക് പാസ് നല്കിയ ബി.ജെ.പി എം.പി പാര്‍ലമെന്ററികാര്യ മന്ത്രിക്ക് വിശദീകരണം നല്കി. കുടക് എം.പി പ്രതാപ് സിംഹയാണ് വിശദീകരണം നല്‍കിയത്. സാഗര്‍ശര്‍മ്മയുടെ പാസില്‍ ഒപ്പിട്ടത് ബി.ജെ.പി എം.പിയായ പ്രതാപ് സിംഹയായിരുന്നു.ലോക്സഭാ സ്പീക്കര്‍ക്ക് ഉടൻ വിശദീകരണം നല്‍കും.
കുടകില്‍ നിന്നുള്ള ബിജെപി എംപി പ്രതാപ് സിംഹയുടെ പേരിലാണ് ഇവരുടെ പാസില്‍ ഒപ്പിട്ടിരിക്കുന്നത്.രാജ്യത്തെ കരിനിയമങ്ങള്‍ പിൻവലിക്കണമെന്നും തൊഴിലില്ലായ്മ കൊണ്ട് പൊറുതിമുട്ടിയെന്നും അക്രമികള്‍ മുദ്രാവാക്യം മുഴക്കിയിരുന്നു.
സുരക്ഷാവീഴ്ചയില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷ എംപിമാര്‍ രംഗത്തെത്തി. അതിനിടെ, സന്ദര്‍ശക പാസ്സ് നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ സ്പീക്കര്‍ നിര്‍ദേശം നല്കി.
ബുധനാഴ്ച ഉച്ചക്ക് 1.02ന് സീറോ അവറിലാണ് നാടകീയ സംഭവങ്ങള്‍ നടന്നത്. രണ്ടുപേര്‍ പൊതു ഗ്യാലറിയില്‍ നിന്ന് ചേമ്പറിലേക്ക് ചാടിയെന്നും ലോക്സഭയിലെ അംഗങ്ങള്‍ അവരെ പിടികൂടാൻ ശ്രമിച്ചുവെന്നും ആ സമയം സഭയിലുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജൻ ചൗധരിയുടെ വാക്കുകള്‍ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
സഭക്ക് അകത്തും പുറത്തും ഒരേ സമയം പ്രതിഷേധം നടന്നിരുന്നു. പാര്‍ലമെന്റിനകത്തും പുറത്തും കളര്‍സ്മോക്ക് സ്പ്രേ കത്തിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ നാലുപേരെയാണ് കസ്റ്റഡിയിലെടുത്തത്.
ഒരു സ്ത്രീ അടക്കം രണ്ടുപേരാണ് പാര്‍ലമെന്റിന് പുറത്ത് പിടിയിലായിരുന്നു. സംഭവത്തില്‍ ഹരിയാന,കര്‍ണാടക,മഹാരാഷ്ട്ര പൊലീസും അന്വേഷണം നടത്തുന്നുണ്ട്. പ്രതികളുടെ സ്വദേശം കണ്ടെത്താനാണ് പൊലീസ് ശ്രമിക്കുന്നത്.
കുടകില്‍ നിന്നുള്ള ബിജെപി എംപി പ്രതാപ് സിംഹയുടെ പേരിലാണ് ഇവരുടെ പാസില്‍ ഒപ്പിട്ടിരിക്കുന്നത്. രാജ്യത്തെ കരിനിയമങ്ങള്‍ പിൻവലിക്കണമെന്നും തൊഴിലില്ലായ്മ കൊണ്ട് പൊറുതിമുട്ടിയെന്നും അക്രമികള്‍ മുദ്രാവാക്യം മുഴക്കിയതായും വിവരമുണ്ട്. സംഭവത്തെ തുടര്‍ന്ന്, സന്ദര്‍ശക പാസ്സ് നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ സ്പീക്കര്‍ നിര്‍ദേശം നല്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.