ഡൽഹി: 2024 ഫെബ്രുവരി ഒന്നിന് നടക്കാനിരിക്കുന്ന ബജറ്റില്‍ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കേണ്ടെന്ന് ധനമന്ത്രി നിര്‍മlല സീതാരാമൻ.
കോണ്‍ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ ഗ്ലോബല്‍ ഇക്കണോമിക് പോളിസി ഫോറത്തില്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി. പ്രഖ്യാപനങ്ങള്‍ക്കായി പൊതുതിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കാത്തിരിക്കേണ്ടിവരുമെന്നും അവര്‍ പറഞ്ഞു.
വോട്ട് ഓണ്‍ അക്കൗണ്ട് ഇടക്കാല ബജറ്റ് മാത്രമാണ്. പുതിയ സര്‍ക്കാര്‍ വരുന്നതുവരെയുള്ള ചെലവുകള്‍ക്കായി നിലവിലുള്ള സര്‍ക്കാര്‍ പാര്‍ലമെന്റിന്റെ അംഗീകാരം തേടുകമാത്രമാണ് അതിലൂടെ ചെയ്യുന്നത്.
ഫെബ്രുവരി ഒന്നിലെ ഇടക്കാല ബജറ്റിന് മുമ്ബായി സാമ്പത്തിക സര്‍വെ അവതരിപ്പിച്ചേക്കും. പൂര്‍ണമായ രേഖയായിരിക്കില്ല, സാമ്പത്തിക സര്‍വേക്ക് സമാനമായ ചെറു പതിപ്പായിരിക്കും. ജിഡിപി, വളര്‍ച്ചാ ലക്ഷ്യം ഉള്‍പ്പടെയുള്ള സാമ്ബത്തിക സൂചകകങ്ങള്‍ അതിലുണ്ടാകും. അതേസമയം, സമഗ്രമായ ചിത്രം നല്കുകയായിരിക്കില്ല ലക്ഷ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.