ഓപ്പറേഷൻ യാത്രി സുരക്ഷ;കണ്ടെത്തിയത് 1.38 കോടി വിലയുള്ള മോഷണമുതല്‍,,

ഡല്‍ഹി: 'ഓപ്പറേഷൻ യാത്രി സുരക്ഷ'യുടെ ഭാഗമായി രാജ്യത്ത് കഴിഞ്ഞ ഏഴു മാസത്തിനിടെ റെയില്‍വേ പോലീസ് കണ്ടെടുത്തത് 1.38 കോടിയുടെ മോഷണമുതല്‍.ഈ വര്‍ഷം ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ കണ്ടെത്തിയ മോഷണമുതലിന്‍റെ കണക്കുകളാണ് സെൻട്രല്‍ റെയില്‍വേ പ്രൊട്ടക്‌ഷൻ ഫോഴ്സ് (ആര്‍പിഎഫ്) പുറത്തുവിട്ടത്. സോലാപുര്‍ ഡിവിഷനിലാണ് ഏറ്റവും കൂടുതല്‍ മോഷണമുതല്‍ കണ്ടെടുത്തത്.

99.29 ലക്ഷം രൂപ വിലവരുന്ന മോഷണവസ്തുക്കള്‍ പിടിച്ചെടുത്ത സോലാപുരില്‍ 33 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 102 പേരെ ശിക്ഷിക്കുകയും ചെയ്തു. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് മുംബൈ ഡിവിഷനിലാണ്.

169 കേസുകളാണ് മുംബൈയില്‍ രജിസ്റ്റര്‍ ചെയ്തത്. 287 പേരെയാണ് കുറ്റക്കാരെന്നു കണ്ടെത്തിയത്. ഭൂസാവല്‍ ഡിവിഷനില്‍ 23 ലക്ഷം രൂപയുടെ മോഷണമുതല്‍ പിടിച്ചെടുക്കുകയും 77 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. നാഗ്പുരില്‍നിന്ന് 4.09 ലക്ഷം രൂപയുടെയും പൂന ഡിവിഷനില്‍നിന്ന് 2.10 ലക്ഷം രൂപയുടെയും മോഷണമുതല്‍ കണ്ടെടുത്തു.

ഓപ്പറേഷൻ യാത്രി സുരക്ഷ' പദ്ധതിയിലൂടെ ട്രെയിൻ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്നും റെയില്‍വേ പോലീസുമായി ചേര്‍ന്ന് യാത്രക്കാര്‍ക്കു നേരേയുള്ള അതിക്രമങ്ങള്‍ പരമാവധി തടയാനാണു ശ്രമമെന്നും ആര്‍പിഎഫ് വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !