ചെന്നൈ: ചെന്നൈയിലെ ആശുപത്രികളില്‍ 48 മണിക്കൂര്‍ സമയത്തിനുള്ളില്‍ രണ്ടു ഡോക്ടര്‍മാര്‍ മരിച്ചു. മദ്രാസ് മെഡിക്കല്‍ കോളേജിലും അയനാവരത്തെ ഇഎസ്ഐ ആശുപത്രിയിലും ജോലി ചെയ്തിരുന്ന ഡോ.മരുതുപാണ്ഡ്യനും ഡോ.സോലൈസാമിയും ആണ് മരണമടഞ്ഞത്.
ഡിസംബര്‍ 10 ഞായറാഴ്ചയാണ് മദ്രാസ് മെഡിക്കല്‍ കോളേജിലെ (എംഎംസി) സൂപ്പര്‍ സ്പെഷ്യാലിറ്റി ബിരുദാനന്തര ബിരുദധാരിയായ ഡോ.മരുതുപാണ്ഡ്യനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഡിസംബര്‍ 11 തിങ്കളാഴ്ച, ചെന്നൈയിലെ അയനാവരത്തെ ഇഎസ്ഐ ഹോസ്പിറ്റലിലെ ഡോ. സോലൈസാമി ജോലി കഴിഞ്ഞ് മടങ്ങിയ ശേഷം മരിച്ചു. രണ്ട് ഡോക്ടര്‍മാരും അമിത ജോലി ചെയ്തിരുന്നതായും 24 മണിക്കൂര്‍ നീണ്ട ജോലി ഷിഫ്റ്റില്‍ നിന്ന് മടങ്ങിയെത്തിയതിന് ശേഷമാണ് മരിച്ചത് എന്നും ആരോപണമുണ്ട്.
രണ്ട് ഡോക്ടര്‍മാര്‍ക്കും അമിത ജോലിയുണ്ടായിരുന്നെന്നും കടുത്ത സമ്മര്‍ദത്തിന്റെ ഫലമായി ഹൃദയാഘാതം ഉണ്ടായെന്നും ഡോക്ടേഴ്സ് അസോസിയേഷൻ ഫോര്‍ സോഷ്യല്‍ ഇക്വാലിറ്റി (DASE) സെക്രട്ടറി ഡോ.ശാന്തി എ.ആര് മാദ്ധ്യമങ്ങളോട് പറഞ്ഞു.
ആശുപത്രികളില്‍ ജീവനക്കാരില്ലാത്തതിനാല്‍ ഡോക്ടര്‍മാര്‍ക്കുണ്ടായ അമിത ജോലിയുടെ ഫലമാണിത്. മദ്രാസ് മെഡിക്കല്‍ കോളേജില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ ഡോക്ടര്‍ മരുതുപാണ്ഡ്യനെ ആശുപത്രിയില്‍ ഡാറ്റാ ഓപ്പറേഷൻ ജോലിക്ക് നിയോഗിച്ചുവെന്നും അവര്‍ ആരോപിച്ചു
ദൈര്‍ഘ്യമേറിയ ഡ്യൂട്ടി ഡോക്ടര്‍മാരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുമെന്നും അതിനാല്‍ 24 മണിക്കൂര്‍ ഡ്യൂട്ടി അസൈൻമെന്റുകള് നിര്‍ത്തലാക്കണമെന്നും ഡോക്ടേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.