വയനാട്: സുൽത്താൻ ബത്തേരിക്കടുത്ത് സിസിയിൽ തൊഴുത്തിൽ കയറി കിടാവിനെ പിടിച്ച കടുവ ഇന്നലെ രാത്രി വീണ്ടും എത്തി. കഴിഞ്ഞ ദിവസം രാത്രി ഞാറക്കാട്ടിൽ സുരേന്ദ്രന്‍റെ പശുത്തൊഴുത്തിലെത്തിയ കടുവ പശുക്കിടാവിനെ കൊന്ന് പാതി ഭക്ഷിച്ചിരുന്നു.
അതിനെ തുടർന്നാണ് തൊഴുത്തിൽ കാമറ സ്ഥാപിച്ചത്. രണ്ടാം ദിവസം കടുവ എത്തിയപ്പോൾ ദൃശ്യങ്ങൾ കാമറയിൽ പതിഞ്ഞു.വനം വകുപ്പിന്‍റെ ക്യാമറ ട്രാപ്പിലും കടുവയുടെ ചിത്രങ്ങൾ ലഭിച്ചിട്ടുണ്ട്. ഇന്നലെ എത്തിയ കടുവ, കിടാവിന്‍റെ അവശിഷ്ടങ്ങൾ ഭക്ഷിച്ചു മടങ്ങി.
കടുവയുടെ പ്രായവും മറ്റു വിശദാംശങ്ങളും വനം വകുപ്പ് ശേഖരിച്ചുവരികയാണ്. പ്രദേശത്ത് കൂട് സ്ഥാപിക്കാൻ അനുമതി തേടി സൗത്ത് വയനാട് ഡിഎഫ്ഒ, ചീഫ് വൈൽഡ് ലൈഫ് വാർഡന് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.