15000 രൂപക്ക് ഓണ്‍ലൈനില്‍ സാധനം വാങ്ങി: ലഭിച്ചത് മനുഷ്യവിസര്‍ജ്യം, '

ബ്രിട്ടൻ :ഓണ്‍ലൈൻ പര്‍ച്ചേസ് നടത്തി കുടുങ്ങിയ വാര്‍ത്തകള്‍ നിരന്തരം നാം കാണാറുണ്ട്. ഓര്‍ഡര്‍ ചെയ്ത സാധനവും ലഭിച്ച സാധനവും തമ്മില്‍ മാറിപ്പോകുന്നത് പതിവാണ്.,

എന്നാല്‍, പലചരക്ക് സാധനം ഓര്‍ഡര്‍ ചെയ്ത യുകെയിലെ 59കാരന് കിട്ടിയത് മനുഷ്യവിസര്‍ജ്യമാണ്. ലങ്കാഷെയറില്‍ താമസിക്കുന്ന 59 കാരനായ ഫില്‍ സ്മിത്തിനാണ് ദുരനുഭവം. 

ബ്രിട്ടീഷ് സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ഐസ്‌ലാൻഡില്‍ നിന്ന് 15000 രൂപയ്ക്കാണ് സ്‌മിത്ത്‌ പലചരക്ക് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്‌തത്‌. വീട്ടില്‍ എത്തിയ പാക്കറ്റ് തുറന്നുനോക്കിയതും ഛര്‍ദിച്ചതും ഒന്നിച്ചായിരുന്നു. അടുക്കളയിലേക്ക് കൊണ്ടുപോകും വഴി കയ്യില്‍ നിന്ന് വീണുപോയ പാക്കറ്റുകളിലാണ് മനുഷ്യവിസര്‍ജ്യം കണ്ടത്. 

കണ്ടപാടെ ഞെട്ടിപ്പോയി, എന്താണ് ഇവിടെ നടക്കുന്നതെന്ന് ചിന്തിച്ചു. മറ്റൊരു ബാഗ് തുറന്നുനോക്കിയപ്പോഴും ഇത് തന്നെയായിരുന്നു പാക്കറ്റില്‍. അസുഖം ബാധിച്ച അവസ്ഥയായിരുന്നു തനിക്കെന്ന് ഫില്‍ സ്മിത്ത് പറഞ്ഞു. 

ഉടൻ തന്നെ സൂപ്പര്‍ മാര്‍ക്കറ്റില്‍ വിളിച്ച്‌ പാക്കറ്റുകള്‍ തിരിച്ചുകൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടു. നഷ്ടപരിഹാരത്തെ കുറിച്ച്‌ ചിന്തിച്ചില്ലെന്നും സംഭവം പുറത്തറിയണമെന്ന് മാത്രമാണ് ആഗ്രഹിച്ചതെന്നും സ്മിത്ത് പ്രതികരിച്ചു. പിന്നീട്, റീഫണ്ട് വേണമെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. 

ലോക്കല്‍ കൗണ്‍സിലിനെ വിവരമറിയിച്ച സ്മിത്ത് തനിക്ക് എന്തെങ്കിലും നഷ്ടപരിഹാരം ലഭിക്കുകയാണെങ്കില്‍ അത് മൃഗങ്ങളുടെ ചാരിറ്റിക്കായി ഉപയോഗിക്കുമെന്നും വ്യക്തമാക്കി. വിഷയത്തില്‍ സൂപ്പര്‍ മാര്‍ക്കറ്റ് അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !