തിരുവനന്തപുരം: പകര്‍ച്ചപ്പനിക്കൊപ്പം സംസ്ഥാനത്ത് കോവിഡ്ബാധിതരുടെ എണ്ണവും ഉയരുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍പ്രകാരം സംസ്ഥാനത്ത് ബുധനാഴ്ച ചികിത്സയിലുള്ളത് 949 പേരാണ്.
രാജ്യത്ത് ചികിത്സയില്‍ക്കഴിയുന്ന കോവിഡ് ബാധിതരില്‍ ഏറെയും കേരളത്തിലാണ്. 1091 പേരാണ് രാജ്യത്ത് ആകെ ചികിത്സയിലുള്ളത്. കേരളത്തില്‍ പരിശോധനയും രോഗികളുടെ വിവരം കൈമാറുന്നതും കാര്യക്ഷമമായതിനാലാണ് കണക്ക് ഉയര്ന്നുനില്ക്കുന്നതെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
സംസ്ഥാനതലത്തിലെ വിവരങ്ങള്‍ കേന്ദ്രത്തിന് കൈമാറുന്നുണ്ടെങ്കിലും ഇത് സംസ്ഥാനത്ത് ഔദ്യോഗികമായി പ്രസിദ്ധീകരിക്കാൻ ആരോഗ്യവകുപ്പ് തയ്യാറല്ല. അതിനാല്‍ ആള്‍ക്കൂട്ടങ്ങളിലെ ജാഗ്രതക്കുറവ് കോവിഡ് പകരാൻ സാഹചര്യം ഒരുക്കുന്നുണ്ട്.
ഗുരുതര കോവിഡ് ലക്ഷണങ്ങളുമായെത്തുന്നവരെ പ്രവേശിപ്പിക്കാൻ ചില ആശുപത്രികള്‍ മടിക്കുന്നതായും പരാതിയുണ്ട്.കോവിഡ് രോഗനിര്‍ണയം കാര്യക്ഷമമായി നടക്കുന്നില്ലെന്ന് ഡോക്ടര്‍മാരും പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.