നിരവധി ആളുകള്‍ നിരന്തരം ചോദിക്കുന്ന ആ സിനിമ നിങ്ങള്‍ക്ക് ഇനി കാണാം, ഡോ. ബിജു: സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത ചിത്രം പേരറിയാത്തവർ വരുന്നു,

എന്നോട് നിരവധിയാളുകള്‍ ചോദിക്കുന്ന ആ ചിത്രം ഒടിടി റിലീസിന് എത്തുകയാണെന്ന് സംവിധായകൻ ഡോക്ടര്‍ ബിജു പറയുന്നു..സുരാജ് വെഞ്ഞാറന്മൂടിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത, മികച്ച പരിസ്ഥിതി സംരക്ഷണ ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ സിനിമയായ പേരറിയാത്തവര്‍ എവിടെ കാണാമെന്നാണ് ആളുകള്‍ നിരന്തരം ചോദിച്ചിരുന്നതെന്നും ഡോ. ബിജു.

കുറിപ്പ് വായിക്കാം

നിരവധി ആളുകള്‍ നിരന്തരം ചോദിക്കുന്ന ഒന്നാണ് പേരറിയാത്തവര്‍ എവിടെ കാണാൻ ലഭിക്കും എന്ന്. ഡിസംബര്‍ 25 നു രാവിലെ 10 മണിക്ക് ഐ സ്‌ട്രീം ഓ ടി ടി ചാനലിലൂടെ പേരറിയാത്തവര്‍ നിങ്ങള്‍ക്ക് മുന്നിലേക്ക് എത്തുക ആണ്. സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത സിനിമ.

മികച്ച പരിസ്ഥിതി സംരക്ഷണ ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ സിനിമ, ഇറാനിലെ ഫജര്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മാസ്റ്റര്‍ ഗോവര്‍ദ്ധന് മികച്ച നടനുള്ള ക്രിസ്റ്റല്‍ സിമോര്‍ഗ് പുരസ്കാരം നേടിക്കൊടുത്ത സിനിമ, റഷ്യയിലെ ഖസാന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ എം ജെ രാധാകൃഷ്ണന് മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം നേടിക്കൊടുത്ത സിനിമ.

ഒട്ടേറെ നിരൂപക പ്രശംസ നേടിയ, ലോകമെമ്ബാടും നിരവധി ചലച്ചിത്ര മേളകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രം, കണ്ടിട്ടില്ലാത്തവര്‍ക്ക് കാണുവാനുള്ള അവസരം, 2023 ഡിസംബര്‍ 25 നു രാവിലെ 10 മണി മുതല്‍ ഐ സ്‌ട്രീം ഓ ടി ടി ചാനലില്‍.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !