ഒരു പവന്‍ തൂക്കമുള്ള വളയുമായി പണയം വെയ്ക്കാനെത്തി, ചോദിച്ചത് 30,000 രൂപ; ഉടമയുടെ സംശയത്തില്‍ കുടുങ്ങി അറസ്റ്റ്,

കോട്ടയം: കോട്ടയത്ത് മുക്കുപണ്ടം പണയം വെച്ച്‌ പണം തട്ടാൻ ശ്രമിച്ച കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി അക്ഷരനഗര്‍ ഭാഗത്ത് പടിഞ്ഞാറെ പുത്തൻപുരയ്ക്കല്‍ വീട്ടില്‍ ദില്‍ജിത്തിനെയാണ് കോട്ടയം വെസ്റ്റ് പോലീസ് പിടികൂടിയത്.

വേളൂര്‍ മാണിക്കുന്നം ഭാഗത്തുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെത്തിയ ദില്‍ജിത്ത്, സ്വര്‍ണ്ണമാണെന്ന വ്യാജേന മുക്കുപണ്ടം പണയം വച്ച്‌ പണം തട്ടാൻ ശ്രമിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് പണയം വെയ്ക്കാന്‍ എത്തിയത്. എട്ട് ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണം പൂശിയ കമ്പിവള പണമിടപാട് സ്ഥാപനത്തില്‍ ദില്‍ജിത്ത് നല്‍കി. 31,000 രൂപയാണ് പണയം വെച്ച്‌ തട്ടിയെടുക്കാൻ ശ്രമിച്ചത്. 

സ്ഥാപന ഉടമയ്ക്ക് സംശയം തോന്നിയതോടെ പോലീസില്‍ വിവരം അറിയിച്ചു. കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 

കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്‌. ഒ പ്രശാന്ത് കുമാര്‍ കെ.ആര്‍, എസ്. ഐ അജ്മല്‍ ഹുസൈൻ, സി.പി.ഒ സന്തോഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

ദില്‍ജിത്തിനെതിരെ കോട്ടയം ഈസ്റ്റ്, ചങ്ങനാശ്ശേരി, തൃക്കൊടിത്താനം,ആലപ്പുഴ, മുഹമ്മ, കിഴ് വായ്പൂര്‍ എന്നീ സ്റ്റേഷനുകളില്‍ സമാനമായ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !