ഭോപ്പാല്‍: ചുട്ടുപഴുത്ത ഇരുമ്പ് ദണ്ഡ് കൊണ്ട് പൊള്ളിച്ചതിനെ തുടര്‍ന്ന് പിഞ്ചുകുഞ്ഞ് മരിച്ചു. മധ്യപ്രദേശിലെ ഷാഹ്ദോളിലാണ് ദാരുണ സംഭവം ഉണ്ടായത്.ബൈഗ എന്ന ഗ്രാമത്തിലെ ഒന്നര മാസം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്. ശ്വാസതടസ്സം ഉള്ള കുഞ്ഞിനെ അത് മാറാൻ വേണ്ടി ആചാരത്തിന്റെ പേരിലാണ് ഇരുമ്പ് ദണ്ഡ് കൊണ്ട് പൊള്ളിച്ചത്.
ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞ് ജില്ലാ ആശുപത്രിയിലെ പീഡിയാട്രിക് തീവ്ര പരിചരണ വിഭാഗത്തില്‍ (പിഐസിയു) ചികിത്സയിലായിരുന്നു. അതിനിടെയാണ് കുഞ്ഞ് മരിച്ചതെന്ന് സിവില്‍ സര്ജൻ ജിഎസ് പരിഹാര്‍ പറഞ്ഞു.
ഡിസംബര്‍ 21 നാണ് കുഞ്ഞിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനൊപ്പം ന്യൂമോണിയ കൂടി ബാധിച്ചു. തുടര്‍ന്ന് വെള്ളിയാഴ്ചയാണ് കുഞ്ഞ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.