ലക്നൗ:യുപി പോലീസിന്റെ നടപടികളെ ഭയന്ന് 74 കുറ്റവാളികള്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഹര്‍ദോയ് ജില്ലയിലെ അത്രൗലിയില്‍ പോലീസ് സ്റ്റേഷനിലാണ് കുറ്റവാളികള്‍ കീഴടങ്ങിയത്.തങ്ങള്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ പ്ലക്കാര്‍ഡില്‍ എഴുതി, കഴുത്തില്‍ തൂക്കിയാണ് ഇവര്‍ സ്റ്റേഷനില്‍ ഹാജരായത്.
ഭാവിയില്‍ ഒരിക്കലും കുറ്റകൃത്യങ്ങള്‍ ചെയ്യില്ലെന്ന് ഇവര്‍ സ്റ്റേഷൻ ഇൻചാര്‍ജിനു മുന്നില്‍ പ്രതിജ്ഞയെടുത്തു. തങ്ങളുടെ പരിസരത്ത് എന്തെങ്കിലും കുറ്റകൃത്യം നടന്നാല്‍ പോലീസിനെ അറിയിക്കുമെന്നും, കുറ്റകൃത്യങ്ങള്‍ തടയാൻ പോലീസിനെ സഹായിക്കുമെന്നും ഇവര്‍ വാക്കു നല്കി.
യുപിയില്‍ യോഗി സര്‍ക്കാര്‍ നടപടി ശക്തമാക്കിയതോടെ ക്രിമിനലുകളും മാഫിയകളും പരിഭ്രാന്തിയിലാണ്. ഓരോ ദിവസവും ക്രിമിനലുകള്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുന്ന കാഴ്ചയ്ക്കാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്.
സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ഗുണ്ടകളുടെയും കുറ്റവാളികളുടെയും പട്ടിക തയ്യാറാക്കി അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള തീവ്രശ്രമത്തിലാണ് യുപി പോലീസ്. ഇതിന്റെ ഭാഗമായി അത്രൗലി പോലീസ് സ്റ്റേഷനിലും കുറ്റവാളികളെ വിളിപ്പിച്ചിരുന്നു. കര്‍ശന നടപടി ഭയന്നാണ്, കുറ്റവാളികള്‍ കുറ്റം ഏറ്റുപറഞ്ഞ് കീഴടങ്ങിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.