രാവിലെ വെറും വയറ്റില്‍ ഒരു സ്പൂണ്‍ തൈര് കഴിക്കുന്നത് പതിവാക്കിക്കോളൂ; മാറ്റങ്ങള്‍ അനുഭവിച്ചറിയാം, '

ആരോഗ്യ ഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ് തൈര്. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ തൈര് സഹായിക്കുന്നു. എന്നാല്‍ ശരിയായ സമയത്ത് തൈര് കഴിച്ചില്ലെങ്കില്‍ അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.രാത്രി തൈര് കഴിക്കുന്നത് അത്ര നല്ലതല്ല. എന്നാല്‍ രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് കൊണ്ട് ഗുണങ്ങള്‍ ഏറെ ഉണ്ട് താനും. തൈര് കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ വശങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ദഹന പ്രശ്നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് തൈര്.

ഇത് വയറു വീര്‍ക്കല്‍ മറ്റ് ദഹനസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവക്കെല്ലാം പരിഹാരം നല്‍കുന്നു. അതുകൊണ്ട് തന്നെ ഇത് ശീലമാക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

ആരോഗ്യ സംരക്ഷണത്തിനായാണ് നമ്മളില്‍ പലരും പാല്‍ കുടിക്കുന്നത്. എന്നാല്‍ പാലിനേക്കാള്‍ മികച്ച രീതിയില്‍ ആരോഗ്യം സംരക്ഷിക്കുന്നതിനായി തൈര് ഉപയോഗിക്കാം. ഇതിലുള്ള ഉയര്‍ന്ന അളവിലെ കാല്‍സ്യത്തിന്റെ അളവ് പാലിനേക്കാള്‍ എന്തുകൊണ്ടും ആരോഗ്യത്തിന് മികച്ചതാണ്.

ഹാങ് ഓവര്‍ പലരേയും പ്രശ്നത്തിലാക്കുന്നു.

അതി ശക്തമായ തലവേദനയാണ് മറ്റൊരു പ്രധാന പ്രശ്നം. ഇതിനെ രണ്ടും ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് തൈര്. ഹാങ്‌ഓവര്‍ മാറുന്നതിനായി ഒരു സ്പൂണ്‍ തൈരോ അല്ലെങ്കില്‍ ഒരു കപ്പ് തൈരോ കഴിക്കാവുന്നതാണ്.

ഊര്‍ജ്ജം നല്‍കുന്ന കാര്യത്തിലും മികച്ച്‌ നില്‍ക്കുന്ന ഒന്നാണ് തൈര്. ഒരു ദിവസം മുഴുവന്‍ ഊര്‍ജ്ജത്തോടെ നിലനില്‍ക്കാന്‍ തൈര് സഹായിക്കുന്നു.

അതിനായി രാവിലെ അല്‍പം തൈര് കഴിക്കുന്നത് നല്ലതാണ്.

തടി കുറക്കുന്നതിനും ശരീരത്തിലെ ഫാറ്റ് കുറക്കുന്നതിനും സഹായിക്കുന്നു തൈര്. തൈരില്‍ ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് പാലിനെപ്പോലെ തന്നെ ഉപയോഗിക്കാവുന്നതാണ്.

ഇന്നത്തെ ജീവിത ശൈലിയും ബാക്കിപത്രമാണ് മാനസിക സമ്മര്‍ദ്ദം. അതിനെ ഇല്ലാതാക്കുന്നതിനായി സഹായിക്കുന്നു തൈര്.

കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ രാവിലെ തന്നെ അല്‍പം തൈര് കഴിക്കുന്നത് മാനസിക സമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നു. മാത്രമല്ല നല്ല ഉന്‍മേഷം നല്‍കുകയും ചെയ്യുന്നു.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും തൈര് സഹായിക്കുന്നു. ഇത് ശരീരത്തിന് വളരെയധികം സഹായിക്കുന്നു. ജലദോഷം, പനി എന്നീ പ്രശ്നങ്ങളെയെല്ലാം ഇത് ഇല്ലാതാക്കുകയും ചെയ്യുന്നു.

കൊഴുപ്പിന്റെ നല്ല രൂപമാണ് തൈര്.

എന്നാല്‍ ഇതിലുള്ളത് നല്ല കൊഴുപ്പാണ് എന്നതാണ് സത്യം. ആരോഗ്യത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് നല്ല കൊഴുപ്പ്. അതുകൊണ്ട് തൈരിലെ കൊഴുപ്പ് ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വളരെയധികം സഹായിക്കുന്നു.

വിറ്റാമിന്‍ ആഗിരണം ചെയ്യുന്നതിന് ഏറ്റവും പറ്റിയ ഒരു പദാര്‍ത്ഥമാണ് തൈര്. ഇത് ശരീരത്തിലെ മിനറല്‍സിനേയും മറ്റും ശരീരത്തിന് സഹായിക്കുന്ന രീതിയില്‍ ആക്കി മാറ്റുന്നു.

കുടലിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ് തൈര്. ധാരാളം ബാക്ടീരിയകള്‍ അടങ്ങിയിട്ടുള്ള ഒന്നാണ് വയറിനുള്‍ഭാഗം. എന്നാല്‍ തൈര് കഴിക്കുന്നതിലൂടെ ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുകയും കുടലിനുള്‍ഭാഗം സഹായിക്കുകയും ചെയ്യുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !