മുഖ്യമന്തി പോലീസിനെ നിഷ്ക്രിയമാക്കുന്നു; തനിക്കിനി കേരളാ പോലീസിന്റെ സുരക്ഷ വേണ്ട; എന്തും നീരാടാൻ തയ്യാര്‍ ഞാൻ ഈ നഗരത്തിന്റെ തെരുവിലുണ്ടാകും, മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി കേരളാ ഗവര്‍ണര്‍,,

കോഴിക്കോട്: തനിക്കെതിരായ നീക്കങ്ങള്‍ക്ക് പോലീസ് കൂട്ടുനില്‍ക്കുന്നുവെന്നും ഏറ്റവും മികച്ച സേനയാണെങ്കിലും പോലീസിനെ നിഷ്ക്രിയമാക്കുന്നത് മുഖ്യമന്ത്രിയെന്നും തനിക്കിനി കേരളാ പോലീസിന്റെ സുരക്ഷ ആവശ്യമില്ലെന്നും കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ.

ആര്‍ക്കെങ്കിലും തന്നെ ആക്രമിക്കണമെങ്കില്‍ ആകാമെന്നും എന്തും നേരിടാൻ തയ്യാറാണെന്നും താൻ കോഴിക്കോടിന്റെ തെരുവുകളിലുണ്ടാകുമെന്നും പ്രഖ്യാപിച്ച്‌ അദ്ദേഹം പ്രശസ്തമായ മിഠായി തെരുവിലേയ്ക്ക് പോയി. തിരുവനന്തപുരത്ത് താൻ മൂന്നു തവണ ആക്രമിക്കപ്പെട്ടു. ഇതില്‍ താൻ കാറില്‍ നിന്നിറങ്ങിയപ്പോള്‍ മാത്രമാണ് പോലീസ് ഇടപെട്ടത് . 

പോലീസിന്റെ സഹായത്തോടെയാണ് ഗവര്‍ണറെ അധിക്ഷേപിക്കുന്ന ബാനറുകള്‍ സര്‍വ്വകലാശാലയില്‍ ഉയര്‍ത്തിയതെന്നും തനിക്ക് പോലീസ് സുരക്ഷയുടെ ആവശ്യമില്ലെന്ന് ഡി ജി പി യെ കത്ത് മുഖാന്തിരം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുപ്രീംകോടതി വിധിയോടെ സര്‍ക്കാരിന് സര്‍വ്വകലാശാലകളില്‍ തോന്നുംപോലെ ഇടപെടാനാകില്ലെന്ന് ബോധ്യമായി അതിന്റെ രോഷപ്രകടനമാണ് എസ് എഫ് ഐ യുടെ പ്രതിഷേധത്തില്‍ കാണുന്നത്. 

സര്‍വകലാശാലകളിലെ കാര്‍പ്പെന്റര്‍ തസ്തികകളില്‍ പോലും സ്വന്തക്കാരെ തിരുകികയറ്റിയ സര്‍ക്കാരാണിത്. താൻ സര്‍വ്വകലാശാലകളുടെ ദൈനം ദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെടുകയല്ല മറിച്ച്‌ സ്വയംഭരണം ഉറപ്പുവരുത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !