ടെല്‍അവീവ്: വ്യാജ മനുഷ്യാവകാശം ഉന്നയിക്കുന്നവരെ രൂക്ഷമായി വിമര്‍ശിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
യുഎൻ അടക്കമുള്ള സംഘടനകള്‍ ഉസ്രായേലിന്റെ പ്രത്യാക്രമണത്തെ വിമര്‍ശിച്ചതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ മറുപടി. പ്രതിരോധ മന്ത്രി യോവ് ഗാലന്റിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് നെതന്യാഹുവിന്റെ വാക്കുകള്‍.ഇസ്രായേലി സ്ത്രീകളെ ബലാത്സംഗം ചെയ്യുമ്പോഴും അവര്‍ക്ക് നേരെ ലൈംഗിക അതിക്രമങ്ങള്‍ നടക്കുമ്പോഴും നിങ്ങള്‍ എവിടെയായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. എല്ലാ ലോകനേതാക്കളും ഈ ക്രൂരതയ്ക്കെതിരെ സംസാരിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുദ്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്ന സുഹൃത്തുക്കളോട് തനിക്കൊന്നേ പറയോനൊള്ളൂ. ഇതിനുള്ള ഏക മാര്‍ഗം ഹമാസിനെ അടിച്ചമര്‍ത്തുക എന്നതാണ്. അതിന് അവരെ സമ്മര്‍ദ്ദം ചെലുത്തുകയാണ് വേണ്ടത്.
യുദ്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ ഇസ്രായോലിനൊപ്പം ഉറച്ചു നില്‍ക്കണം. ഇസ്രായേല്‍ സ്ത്രീകള്‍ക്കെതിരെ നടത്തുന്ന ബലാത്സംഗങ്ങളെയും മറ്റ് അതിക്രമങ്ങളെയും ഉയര്‍ത്തിക്കാണിക്കാൻ യുഎൻ പരാജയപ്പെട്ടുവെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.