മലയാള സിനിമയില്‍ ഏറ്റവുമധികം ആരാധകരുള്ള നടന്മാരില് ഒരാളാണ് മോഹൻലാല്‍. താരത്തെ ഒരിക്കലെങ്കിലും കാണണെമെന്ന് ആഗ്രഹമുള്ള നിരവധി സിനിമാ പ്രേമികളുണ്ട്.
എന്നാല്‍, അപ്രതീക്ഷിതമായി മോഹൻലാലിനെ കണ്ടാലുണ്ടാകുന്ന ആകാംക്ഷ എത്രമാത്രയായിരിക്കും എന്ന് ഊഹിക്കാൻ പറ്റുവോ. അത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞ ദിവസം കോഴിക്കോട് നടന്നത്.ഒരു നൂറ്റാണ്ട് പഴക്കമുള്ള വൈക്കിലശ്ശേരി യുപി സ്കൂളിലാണ് അപ്രതീക്ഷിത അതിഥിയായി താരരാജാവ് എത്തിയത്.
ശതാബ്ദി ആഘോഷത്തിന്റെ നിറവിലാണ് ഈ സ്കൂള്‍. മോഹൻലാല്‍ പെട്ടെന്ന് സ്കൂളിലേക്ക് എത്തിയതിന്റെ ആവേശത്തിലാണ് ഇപ്പോഴും വിദ്യാര്‍ത്ഥികളും നാട്ടുകാരും. ശതാബ്ദി ആഘോഷത്തിന്റെ നിറവിലാണ് വൈക്കിലശ്ശേരി യുപി സ്കൂള്‍. എന്നാല്‍ മോഹൻലാല്‍ ഇവിടെ എത്താൻ കാരണം മറ്റൊന്നാണ്.
ഡിസ്നി സ്റ്റാര്‍ ഇന്ത്യ കണ്ട്രി മാനേജര്‍ ആന്‍ഡ് പ്രസിഡന്റും തന്റെ അടുത്ത സുഹൃത്തുമായ കെ മാധവൻ പഠിച്ച സ്കൂളാണ് ഇത്. കെ.മാധവനെ ആദരിക്കുന്ന ചടങ്ങിലാണ് മോഹൻലാല്‍ സ്കൂളിലേക്ക് എത്തിയത്.
മാധവന്റെ കുടുംബത്തിലെ ചടങ്ങുകളിലും മോഹൻലാല്‍ സ്ഥിരം സാന്നിധ്യമാണ്. ഏറ്റവുമൊടുവില്‍ വിംബിള്‍ഡണ്‍ ടെന്നീസ് മത്സരം കാണാനും മോഹൻലാലും കെ മാധവനും ഒരുമിച്ച് എത്തിയത് സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
'ഈ സ്കൂളിനെപ്പറ്റി അദ്ദേഹം പറഞ്ഞിട്ടുണ്ട്. പഠിപ്പിച്ച ടീച്ചര്‍മാരെപ്പറ്റി പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ഒരു പൊസിഷനിലേക്ക് എത്തിപ്പെട്ടിരിക്കുകയാണ്. പക്ഷേ അതിന്റെയൊക്കെ തുടക്കം ഇവിടെനിന്നാണ്. അതിന്റെ ഗുരുത്വം അദ്ദേഹത്തിനുണ്ട്.'-ചടങ്ങില്‍ മോഹൻലാല്‍ പറഞ്ഞു.
ഈ മാസം 21-ന് തീയേറ്ററുകളില്‍ എത്തുന്ന പുതിയ സിനിമയായ നേരിന്റെ പരിപാടികളില്‍ പങ്കെടുത്തുവരുന്നതിനിടെയാണ് കോഴിക്കോട് വടകരയിലെ സ്കൂളില്‍ മോഹൻലാല്‍ എത്തിയത്. താരത്തിന്റെ അപ്രതീക്ഷിതമായ സന്ദര്‍ശനത്തിലും ഊഷ്മളമായ സ്വീകരണമാണ് വൈക്കിലശേരിയിലെ നാട്ടുകാര്‍ നല്‍കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.