പ്രണയം വിവാഹത്തിലെത്തി; ചെറിയ പിടിച്ചുപറിയില്‍ തുടങ്ങി ക്രൂരമായ കൊലപാതകങ്ങള്‍ വരെ; ചൈനയിലെ വനിതാ സീരിയല്‍ കില്ലര്‍ ലാവോ റോംഗ്സിയെ വധിച്ചു,

ചൈന: വനിതാ സീരിയല്‍ കില്ലര്‍ ലാവോ റോംഗ്സിയെ ഇന്ന് രാവിലെ വധിച്ചെന്ന് ചൈന. 1996 നും 1999 നും ഇടയിലാണ് ഇവര്‍ ഏഴ് കൊലപാതകങ്ങള്‍ നടത്തിയത്.

തട്ടിക്കൊണ്ട് പോകലുകളും മോഷണവും അടക്കം മറ്റ് അനവധി കുറ്റങ്ങളും ഇവരുടെ പേരിലുണ്ട്. ഇവരും ഭര്‍ത്താവ് ഫാ സിയിംഗും ചേര്‍ന്ന് കൊലപ്പെടുത്തിയവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. 

വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിലായിരുന്ന ഇവരെ ഇന്ന് രാവിലെയാണ് വധശിക്ഷക്ക് വിധേയായാക്കിയതെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ഇവരെ എങ്ങനെയാണ് കൊലപ്പെടുത്തിയതെന്ന കാര്യത്തില്‍ അധികൃതര്‍ ഇനിയും വ്യക്തത വരുത്തിയിട്ടില്ല.

1993 ലാണ് ഫാ സിയിംഗും ലാവോ റോംഗ്സിയും കണ്ടുമുട്ടുന്നത്. തുടര്‍ന്ന് പ്രണയത്തിലായ ഇരുവരും ഒന്നിച്ച്‌ ജീവിക്കാൻ തീരുമാനിച്ചു. ആദ്യം ചെറിയ ചെറിയ മോഷണങ്ങളും പിടിച്ച്‌ പറിയില്‍ നിന്നുമായിരുന്നു ഇരുവരും കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് കടക്കുന്നത്. 

1996 മുതല്‍ 1999 വരെ നഞ്ചാങ്, വെൻഷൗ, ഹെഫെയ് എന്നിവിടങ്ങളില്‍ തട്ടിക്കൊണ്ടുപോകല്‍, കവര്‍ച്ച, കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ഇരുവരും ഒന്നിച്ചാണ് ചെയ്തതെന്ന് കോടതി കണ്ടെത്തി. ഇക്കാലത്ത് ഇരുവരും ഒന്നിച്ച്‌ ഒരു കുട്ടിയെ ഉള്‍പ്പെടെ ഏഴ് പേരെ കൊലപ്പെടുത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നീണ്ട അന്വേഷണത്തിനൊടുവില്‍ 1999 ജൂലായ് 23-ന് ഹെഫെയില്‍ വെച്ച്‌ ഫാ സിയിംഗിനെ അറസ്റ്റ് ചെയ്തു. 1999 ഡിസംബര്‍ 28 ന് ചൈനീസ് ഭരണകൂടം, വെടിവച്ച്‌ ഇയാളുടെ വധശിക്ഷ നടപ്പാക്കി. 

എന്നാല്‍ അന്ന് പോലീസ് പിടിയില്‍ നിന്നും രക്ഷപ്പെട്ട ലാവോ റോംഗ്സി പേര് മാറ്റി വിവിധ പ്രദേശങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഒടുവില്‍ 2019 നവംബര്‍ 28 ന് സിയാമെനില്‍ നിന്ന് പോലീസ് ഇവരെയും പിടികൂടി. തുടര്‍ന്ന് നടന്ന കോടതി നടപടികളില്‍ ഇവര്‍ കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചു. അപ്പീലിന് പോയെങ്കിലും അപ്പീല്‍ തള്ളി.

ജിയാങ്‌സി പ്രൊവിൻഷ്യല്‍ ഹൈ പീപ്പിള്‍സ് കോടതിയാണ് ലാവോയുടെ വധശിക്ഷ ശരിവച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2019 നവംബറില്‍ അവരുടെ വധ ശിക്ഷ കോടതി ശരിവച്ചെങ്കിലും ശിക്ഷ നടപ്പാക്കുന്നത് നീണ്ടു. അന്ന് മുതല്‍ ലാവോ റോംഗ്സിൻറെ എല്ലാ രാഷ്ട്രീയാവകാശങ്ങളും റദ്ദാക്കപ്പെട്ടിരുന്നു. അതോടൊപ്പം ഇവരുടെ പേരിലുള്ള സ്വത്തുക്കളെല്ലാം സര്‍ക്കാര്‍ കണ്ടുകെട്ടി.

അടുത്തകാലത്തായി സ്ത്രീ കുറ്റവാളികളെ തൂക്കിലേറ്റുന്നത് വര്‍ദ്ധച്ചതായി കണക്കുകള്‍ പറയുന്നു. നീണ്ട കാലത്തിന് ശേഷം ഈ വര്‍ഷം ജൂലെയില്‍ സിംഗപ്പൂര്‍ മയക്കുമരുന്ന് കേസില്‍ സാരിദേവി ജമാനി (45) നെ തൂക്കിലേറ്റിയിരുന്നു. 

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഭര്‍ത്താക്കന്മാരെ കൊലപ്പെടുത്തിയ കേസില്‍ ഒരു 15 കാരിയുള്‍‌പ്പെടെ മൂന്ന് സ്ത്രീകളെ ഒറ്റദിവസം ഇറാൻ തൂക്കിലേറ്റിയത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !