ഡോക്ടര്‍ മുതല്‍ കേന്ദ്ര ഉദ്യോഗസ്ഥൻ വരെ ആള്‍മാറാട്ടം നടത്തിയ കാശ്‌മീര്‍ സ്വദേശി അറസ്റ്റില്‍,

ഭുവനേശ്വര്‍: ന്യൂറോ സര്‍ജൻ, സൈനിക ഡോക്ടര്‍, പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥൻ, എൻ.ഐ.എ ഉദ്യോഗസ്ഥര്‍ തുടങ്ങി പല രൂപത്തിലും ഭാവത്തിലും ആളുകളെ കബളിപ്പിച്ചയാള്‍ ഒഡീഷയില്‍ അറസ്റ്റില്‍.

ജമ്മു കാശ്‌മീര്‍ കുപ്‌വാര സ്വദേശി ഇഷാൻ ബുഖാരി എന്ന സയിദ് ഇഷാൻ ബുഖാരിയാണ് (37) അറസ്റ്റിലായത്. കേരളത്തിലും ചില സംശയാസ്പദമായ ബന്ധങ്ങള്‍ ഇയാള്‍ക്കുണ്ടെന്ന് പൊലീസ് പറഞ്ഞു. പാകിസ്ഥാനിലെ പല ആള്‍ക്കാരുമായും ഇയാള്‍ക്ക് പിടിപാടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

പാക് ചാരസംഘടനയുമായോ തീവ്രവാദസംഘടനകളുമായോ ബന്ധമുണ്ടോ എന്നകാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. വ്യാജ രാജ്യാന്തര ബിരുദങ്ങള്‍, പത്രികകള്‍, ബോണ്ടുകള്‍, എ.ടി.എം,ആധാര്‍,വിസിറ്റിംഗ് കാര്‍ഡുകള്‍ എന്നിവയും കൈവശം വച്ചിരുന്നു. നൂറിലേറെ വ്യാജ രേഖകള്‍ പൊലീസ് പിടിച്ചെടുത്തു.

ആള്‍മാറാട്ടത്തിലൂടെ രാജ്യത്തിന്റെ പല ഭാഗത്തുനിന്ന് ഇയാള്‍ ആറ് വിവാഹം കഴിച്ചു. നിരവധി സ്ത്രീകളുമായി പ്രണയത്തിലായിരുന്നെന്നും പൊലീസ് പറഞ്ഞു. 

ഇയാള്‍ക്കായി കാശ്മീര്‍ പൊലീസ് ഏറെനാളായി തെരച്ചില്‍ നടത്തിവരികയായിരുന്നു.നിലവില്‍ ഭീകര ബന്ധമൊന്നും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വിശദമായ അന്വേഷണം നടത്തും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !