ടെല്‍ അവീവ് : ഹമാസിന് ദശലക്ഷക്കണക്കിന് ഡോളര്‍ ധന സഹായം നല്‍കിയിരുന്ന സുബി ഫര്‍വാന ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു .
ഹമാസ് ഗ്രൂപ്പിന്റെ ഫണ്ട് ശേഖരണത്തിനും കറൻസി വിനിമയത്തിനും പിന്നിലെ പ്രധാന വ്യക്തിയാണ് ഫര്‍വാന. ഹമാസിന് വൻതോതില്‍ ഫണ്ടുകള്‍ ഫര്വാനയും സഹോദരനും കൈമാറാറുണ്ടായിരുന്നു.
ഇറാനില്‍ നിന്നും മറ്റ് അറബ് രാജ്യങ്ങളില്‍ നിന്നുമാണ് ഈ പണം ഫര്വാനയ്ക്ക് ലഭിച്ചിരുന്നതെന്ന് ഇസ്രായേലി സുരക്ഷാ സേനയുടെ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.
സഹോദരങ്ങള്‍ നടത്തുന്ന മണി എക്സ്ചേഞ്ചുകള്‍ അന്താരാഷ്ട്ര സാമ്പത്തിക സംവിധാനങ്ങളെ അട്ടിമറിച്ച് പണം ഹമാസിന് കൈമാറുകയായിരുന്നുവെന്നും അതില്‍ പറയുന്നു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഫര്വാനയും സഹോദരനും ഹമാസിന് ദശലക്ഷക്കണക്കിന് ഡോളര്‍ കൈമാറിയതായും ഇസ്രായേലി സുരക്ഷാ സേന പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.