എല്ലാ അര്‍ത്ഥത്തിലും മലയാളിമനസുകളില്‍ തിളങ്ങി നിന്ന ഗന്ധര്‍വ്വൻ തന്നെയായിരുന്നു പത്മരാജൻ. സിബി മലയിലും ലോഹിതദാസും മോഹൻലാലുമെല്ലാം ഭരതം സിനിമയുടെ പ്രീ പ്രൊഡക്ഷൻ വര്‍ക്കുകളുമായി തിരക്കിലായിരുന്നപ്പോഴാണ് പത്മരാജന്റെ മരണവാര്‍ത്ത മൂവരേയും തേടി എത്തുന്നത്.
'പത്മരാജൻ സാര്‍ ആ സമയത്ത് ഞാൻ ഗന്ധര്‍വൻ സിനിമ കഴിഞ്ഞ് അതുമായി ബന്ധപ്പെട്ട് തിയേറ്റര്‍ വിസിറ്റുകള്‍ നടത്തുകയായിരുന്നു. ഞാനും മുരളിയും ലോഹിയും എന്റെ മുറിയില്‍ ഇരുന്ന് ബ്രേക്ക് ഫാസ്റ്റ് കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെടുന്നനെ ലാല്‍ ഭ്രാന്തമായി ഓടിവന്ന് പറഞ്ഞു പപ്പേട്ടൻ വിളിച്ചിട്ട് എഴുന്നേല്‍ക്കുന്നില്ലെന്ന്. എട്ട് എട്ടരയല്ലേ ആയുള്ളു പപ്പേട്ടൻ എഴുന്നേറ്റോളും വൈകി കിടന്നതുകൊണ്ട് വൈകുന്നതാകുമെന്ന് പറഞ്ഞു.'
'ഉടൻ ലാല്‍ പറഞ്ഞു അങ്ങനെയല്ല സംഭവം നമുക്ക് അങ്ങോട്ട് പോകാമെന്ന് പറഞ്ഞു. ഞങ്ങള്‍ മൂന്ന് പേരും ലാലും കൂടി വേഗത്തില്‍ പപ്പേട്ടന്റെ മുറിയുടെ അടുത്ത് എത്തി. ഗുഡ്‌നൈറ്റ് മോഹൻചേട്ടൻ ഞാൻ ഗന്ധര്‍വനിലെ നായകൻ നിധീഷ് ഭരദ്വാജ് എല്ലാം അവിടെ ഉണ്ടായിരുന്നു. ഞങ്ങള്‍ ചെന്നപ്പോള്‍ പത്മരാജൻ കട്ടിലില്‍ കിടക്കുന്നതാണ് കണ്ടത്.'
'അത് കാണുന്നത് വരെ ഒരു ദുരന്തം കാണാനാണ് പോകുന്നതെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. ചെന്ന് കണ്ടപ്പോള്‍ മനസിലായി. ഞങ്ങള്‍ക്കെല്ലാം ആ കാഴ്ച വലിയൊരു ഷോക്കായിരുന്നു.
ലാലിന് അടുത്ത സൗഹൃദം പപ്പേട്ടനുമായി ഉണ്ടായിരുന്നു. പപ്പേട്ടനെ കാണാൻ വേണ്ടി മാത്രമാണ് ലാല്‍ യാത്ര അടുത്ത ദിവസത്തേക്ക് മാറ്റിയത് പോലും. എല്ലാവരെയും ആ മരണം വലിയ ഷോക്കിലാക്കി കളഞ്ഞു.'
'ഞങ്ങളാണ്തിരുവനന്തപുരത്തുള്ളവരെയെല്ലാം കാര്യങ്ങള്‍ അറിയിച്ചതെന്നാണ്', പത്മരാജന്റെ മരണമുണ്ടാക്കിയ ആഘാതത്തെ കുറിച്ച് വിവരിച്ച് സംസാരിക്കവെ സിബി മലയില്‍ പറഞ്ഞത്.
ശേഷം ഭരതം ഷൂട്ടിനിടയില്‍ മോഹൻലാല്‍ അനുഭവിച്ച വേദനകളെ കുറിച്ചും സിബി മലയില്‍ വെളിപ്പെടുത്തി. 'ഭരതത്തിലെ രാമകഥ ഗാനലയം സോങ് ഷൂട്ടിനിടയില്‍ ഒരു സംഭവമുണ്ടായി.'
'ആ പാട്ടിനിടയില്‍ മോഹൻലാല്‍ തീയില്‍ ഇരുന്ന് പാടുന്ന രംഗമുണ്ട്. മോഹൻലാലിനെ പീഠത്തില്‍ കയറ്റി ഇരുത്തി തീ ഇടുകയാണ് ചെയ്തത്.
തീയുടെ നടുവില്‍ ഇരിക്കുന്നയാള്‍ക്ക് അതിയായ ചൂട് അനുഭവിക്കേണ്ടി വരും എന്നതുകൊണ്ട് തന്നെ ഷോട്ടുകള്‍ പെട്ടന്ന് എടുക്കുന്ന രീതിയിലാണ് സജീകരണങ്ങള്‍ ഒരുക്കിയത്.'
ഭാരതപ്പുഴയുടെ തീരത്തായിരുന്നു ഷൂട്ട്. ആ ഷോട്ട് കഴിഞ്ഞ് തീ അണച്ച് ലാലിനെ പുറത്തേക്ക് കൊണ്ടുവന്നപ്പോള്‍ അദ്ദേഹത്തിന്റെ ദേഹത്തെ രോമങ്ങളെല്ലാം കരിഞ്ഞുപോയതായി കണ്ടു.
ഒപ്പം വിയര്‍ത്തൊഴുകുന്നുണ്ടായിരുന്നു. ചൂടേറ്റ് ശരീരം ചുവന്നിരുന്നു. അസഹനീയമായ ആ വേദന സഹിച്ചാണ് ലാല്‍ ഇരുന്നതെന്ന് അപ്പോഴാണ് മനസിലായത്.'
'എനിക്ക് തന്നെ അതുകണ്ട് സങ്കടം തോന്നി. ഇത്രയൊക്കെ വേദനയുണ്ടായിട്ടും ഒന്നും പോലും തെറ്റാതെ മനോഹരമായ ലിപ്‌സിങ്കോടെയാണ് ലാല്‍ ആ സീനില്‍ ജതി പാടിയത്.
ലാല്‍ ആയതുകൊണ്ടാണ് എല്ലാം സഹിച്ചിരുന്നത്. മറ്റാരെങ്കിലുമായിരുന്നെങ്കില്‍ ഷൂട്ട് നിര്‍ത്തിവെപ്പിക്കുമായിരുന്നുവെന്നാണ്', സിബി മലയില്‍ അനുഭവം പങ്കിട്ട് പറഞ്ഞത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.