തണ്ണിമത്തന് കഴിക്കുന്നതിനാല്‍ ഒട്ടനവധി ഗുണങ്ങളാണുള്ളത്. വെള്ളം ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ തണ്ണിമത്തന് ശരീരത്തിന് ഏറെ ഗുണം ചെയ്യും.തണ്ണിമത്തനിലെ ലൈക്കോപീന്‍, കുക്കുര്‍ബിറ്റാസിന്‍ ഇ തുടങ്ങിയവ രോഗങ്ങളെ ചെറുക്കുന്ന ആന്റിഓക്സിഡന്റുകളാണ്. ഇവ കാന്‍സര്‍, പ്രമേഹം തുടങ്ങിയ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിച്ചേക്കാം.
95 ശതമാനം വരെയും ജലാംശം ഉള്ളതിനാല്‍ തണ്ണിമത്തന് കഴിക്കുന്നത് നിര്‍ജ്ജലീകരണത്തെ തടയാന്‍ നല്ലതാണ്. തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന ‘സിട്രുലിന്‍’ എന്ന അമിനോ ആസിഡ് ബിപി: നിയന്ത്രിച്ചുനിര്‍ത്തുന്നതിനും രക്തയോട്ടം സുഗമമാക്കുന്നതിനുമെല്ലാം നല്ലതാണ്. ധാരാളം ഫൈബര്‍ അടങ്ങിയ തണ്ണിമത്തന് കഴിക്കുന്നത് ദഹനം സുഖമമാക്കാന്‍ സഹായിക്കും. വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും അടങ്ങിയ തണ്ണിമത്തന് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
കലോറി കുറഞ്ഞതും ഫൈബര്‍ ധാരാളം അടങ്ങിയതുമായ തണ്ണിമത്തന് വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. വിറ്റാമിനുകളായ എയും സിയും മറ്റു വിറ്റമിനുകളും തണ്ണിമത്തനില്‍ ഉള്ളതുകൊണ്ട് ഇവ ചര്‍മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. കൊളാജന്‍ ഉല്പാദനത്തിന് ആവശ്യമായ വിറ്റാമിന്‍ സിയുടെ നല്ല ഉറവിടമാണ് തണ്ണിമത്തന്. അതിനാല്‍ ചര്‍മ്മത്തിന്റെ ഇലാസ്തികത നിലനിര്‍ത്താന്‍ ഇവ സഹായിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.