വഴക്കിനൊടുവിൽ കറിക്കത്തി ഉപയോഗിച്ച്‌ ഭാര്യയെ 11 തവണ കുത്തി കൊലപ്പെടുത്തി,: ചെങ്ങന്നൂരില്‍ ഭര്‍ത്താവ് അറസ്റ്റില്‍,

വഴക്കിനൊടുവിൽ കറിക്കത്തി ഉപയോഗിച്ച്‌ ഭാര്യയെ 11 തവണ കുത്തി കൊലപ്പെടുത്തി,: ചെങ്ങന്നൂരില്‍ ഭര്‍ത്താവ് അറസ്റ്റില്‍,

ചെങ്ങന്നൂര്‍: പച്ചക്കറി അരിയുന്ന കത്തി ഉപയോഗിച്ച്‌ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. ആലപ്പുഴ ചെങ്ങന്നൂര്‍ പിരളശ്ശേരിയിലാണ് സംഭവം, പെരളശ്ശേരി അജയ് ഭവനില്‍ രാധയാണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് ശിവന്‍കുട്ടിയെ ചെങ്ങന്നൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. 

ഇന്നലെ വൈകുന്നേരം നാലരയോടെയാണ് സംഭവം. കറിക്കത്തി ഉപയോഗിച്ചാണ് ശിവന്‍കുട്ടി ഭാര്യയെ കുത്തിയത്. 

സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി. കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് . 

പച്ചക്കറി അരിയാന്‍ ഉപയോഗിക്കുന്ന കത്തി കൊണ്ടാണ് ശിവന്‍കുട്ടി ഭാര്യയെ ആക്രമിച്ചത്. ഇവരുടെ ദേഹത്ത് 11 തവണ കുത്തേറ്റെന്നാണ് പോലീസ് പറയുന്നത് . മൃതദേഹം ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !