ന്യൂയോർക്ക് : അമേരിക്കയിലെ ഷിക്കാഗോയിൽ ഭർത്താവിന്റെ വെടിയേറ്റ മലയാളി യുവതിയുടെ ആരോഗ്യനിലയിൽ ശുഭകരമായ പുരോഗതിയുണ്ടെന്നു ഡോക്ടർമാർ അറിയിച്ചു.
![]() |
മീര, ഭർത്താവ് അമൽ റെജി, അഴകുളം |
യുവതിയുടെ ശസ്ത്രക്രിയ പൂർത്തിയായി. രക്തസ്രാവത്തിന്റെ ഉറവിടങ്ങളാണു ശസ്ത്രക്രിയയിൽ പ്രധാനമായും പരിശോധിച്ചതെന്നും ഇപ്പോൾ നിയന്ത്രണ വിധേയമായെന്നുമാണു ഇപ്പോൾ ഡോക്ടർമാർ പറയുന്നത്. എന്നാൽ ശ്വാസകോശത്തിനു ദോഷകരമായ എആർഡിഎസ് (അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രെസ് സിൻഡ്രോം) മീരയ്ക്കു ബാധിച്ചു. ഇതിനുള്ള മരുന്നുകൾ നൽകിത്തുടങ്ങി. മരുന്നുകളോടു മീരയുടെ ശരീരം എങ്ങനെ പ്രതികരിക്കുമെന്നു നിരീക്ഷിക്കുകയാണെന്നും ഡോക്ടർമാർ വ്യക്തമാക്കിയതായി ബന്ധുക്കൾ പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കോട്ടയം ഉഴവൂർ കുന്നാംപടവിൽ ഏബ്രഹാം (ബിനോയ്) – ലാലി ദമ്പതികളുടെ മകൾ മീരയ്ക്ക് (32) ആണ് വെടിയേറ്റത്. മീരയുടെ വയറ്റിലും താടിയെല്ലിനുമാണു വെടിയേറ്റതെന്നു ബന്ധുക്കൾ പറഞ്ഞു. മീരയും ഇരട്ട സഹോദരി മീനുവും ഷിക്കാഗോയിൽ അടുത്തടുത്ത വീടുകളിലാണു താമസിക്കുന്നത്.
ഗർഭിണിയായ മീരയെ കുടുംബപ്രശ്നങ്ങളെ തുടർന്നു ഭർത്താവ് ഏറ്റുമാനൂർ അഴകുളം അമൽ റെജി വെടിവയ്ക്കുകയായിരുന്നു എന്നാണു വിവരം. അമൽ റെജിയെ ഷിക്കാഗോ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ നില ഗുരുതരമാണെന്നും വയറ്റിലെ രക്തസ്രാവം നിയന്ത്രണ വിധേയമായിട്ടില്ലെന്നുമാണ് ഉഴവൂരിലെ ബന്ധുക്കൾക്ക് ആദ്യം ലഭിച്ചിരുന്ന വിവരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.