കൈയിൽ പണമുണ്ടോ, എങ്കിൽ നിക്ഷേപിക്കൂ; പലിശയായി ലക്ഷങ്ങൾ വാരാം ; ടാറ്റ ടെക് ഓഹരി വിൽപ്പന നവംബർ 22 മുതൽ

കുറെ നാളുകളുടെ വിശ്രമത്തിൽ ഇപ്പോൾ  ടാറ്റ ഗ്രൂപ്പ് IPO മാർക്കറ്റിലേക്ക് ഇറങ്ങിയിരിക്കുകയാണ്. ടിസിഎസിന് ശേഷം ഇപ്പോഴിതാ ടാറ്റ ടെക് ആണ് ഓഹരി വിൽപ്പനയുമായി രംഗത്ത് വന്നിരിക്കുന്നത്. ഇന്ത്യയുടെ ഏറ്റവും പാരമ്പര്യമുള്ള കമ്പനികൾ ഒന്നായ ടാറ്റയുടെ ഓഹരി പങ്കാളിയാവാനുള്ള ഇതിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുക. 

നവംബർ 22 മുതൽ ഇത് ആരംഭിക്കും. ഓഹരികളുടെ വില നിലവാരവും ഇതിനോടൊപ്പം കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ഇക്വിറ്റി ഷെയറിന് 475-500 രൂപ വരെയാണ് പ്രൈസ് ബാൻഡായി നിശ്ചയിച്ചിട്ടുള്ളത്. 

6.08 കോടി ഓഹരികളാണ് ഈ ഐപിഒ വഴി വിൽക്കുന്നത്. മുൻപ് ഐപിഒ വഴി 9.57 കോടി രൂപ വിൽക്കാൻ ടാറ്റ ടെക്‌ തീരുമാനിച്ചിരുന്നു. ഈ ഐപിഒയിൽ ടാറ്റ മോട്ടോഴ്‌സിന്റെ 4.62 കോടി ഓഹരികളും ആൽഫ ടിസിയുടെ 97.1 ലക്ഷം ഓഹരികളും ടാറ്റ ക്യാപിറ്റൽ ഗ്രോത്ത് ഫണ്ടിന്റെ 48 ലക്ഷം ഓഹരികളുമാണ് വിൽക്കുക. 

ടാറ്റ ടെകിന്റെ ഐപിഒ പദ്ധതിയ്ക്ക് ജൂൺ 28നാണ് സെബി അനുമതി നൽകിയത്. ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡിൽ ഓഹരി ഉടമകളായവർക്ക് വേണ്ടി 10 ഓഹരികൾ നീക്കി വച്ചിട്ടുണ്ട്. അതിനാൽ തന്നെ ടാറ്റ മോട്ടോഴ്‌സിൽ ഓഹരി പങ്കാളിത്തമുള്ളവർക്ക് നടപടിക്രമങ്ങൾ കൂടുതൽ എളുപ്പമാവും എന്നാണ് വിലയിരുത്തൽ. 

പുതുതായി മെച്ചപ്പെട്ട ഓഹരികളിൽ നിക്ഷേപം തേടുന്നവർക്ക് തീർച്ചയായും ഇതൊരു മികച്ച നിക്ഷേപ അവസരമായിരിക്കും എന്നുറപ്പാണ്. ടാറ്റ ടെക് കമ്പനിയുടെ പ്രൊമോട്ടർമാർ ഐപിഒ വഴി തങ്ങളുടെ ഓഹരികൾ വിൽക്കാനാണ് ശ്രമിക്കുന്നത്. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !