വാഷിംഗ്ടൺ: ലോകത്ത് ആദ്യമായി കണ്ണ് പൂർണമായി മാറ്റി വെക്കൽ ശസ്ത്രക്രിയ (Whole Eye Transplant) നടത്തി വൈദ്യ ശാസ്ത്രത്തിൽ പുരോഗതി സൃഷ്ടിച്ച് ന്യൂയോർക്കിലെ ഡോക്ടർമാർ.
ദാതാവിന്റെ മുഖത്തിന്റെ ഭാഗവും ഇടതു കണ്ണും മുഴുവനായും നീക്കം ചെയ്ത് സ്വീകർത്താവിൽ വെച്ച് പിടിപ്പിക്കുന്നതായിരുന്നു ശസ്ത്രക്രിയ. വൈദ്യുതാഘാതത്തെ അതിജീവിച്ച 46 കാരനായ ആരോൺ ജെയിംസിനാണ് ശസ്ത്രക്രിയ നടത്തിയത്. അമേരിക്കയിലെ എൻ.വൈ.യു ലാങ്കോൺ ഹെൽത്ത് സെൻ്ററാണ് ഈ അപൂർവ്വ നേട്ടം കൈവരിച്ചത്.
ലൈൻമാൻ ആയി ജോലി ചെയ്തിരുന്ന ആളായിരുന്നു ആരോൺ. 2021 ജൂണിൽ ജോലി ചെയ്യുന്നതിനിടെ വൈദ്യുത ലൈനിൽ തട്ടി തെറിച്ച് വീണ ആരോണിന്റെ ഇടത് കണ്ണ് പൂർണമായി നഷ്ടപ്പെട്ടു. ഇടത് കൈമുട്ട്, മൂക്ക്, ചുണ്ട്, മുൻ പല്ലുകൾ, കവിൾ ഭാഗവും കീഴ് താടിയിലെ അസ്ഥി എന്നിവയ്‌ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ജീവിതത്തെയും മണത്തെയും മുഖാമുഖം നേരിട്ട് ആരോൺ മാസങ്ങളോളം ആശുപത്രിയിൽ കഴിഞ്ഞു.
എന്നാൽ കണ്ണ് പൂർണമായും നഷ്ടപ്പെട്ടതിനാൽ ഡോക്ടർമാരും ആശയക്കുഴപ്പത്തിലായി. എലികളിൽ മാത്രം പരീക്ഷിച്ചിട്ടുള്ള കണ്ണ് മാറ്റിവെക്കൽ ശസ്ത്രക്രിയ ആദ്യമായി ആരോണിൽ നടത്താൻ തീരുമാനിക്കുകയായിരുന്നു. എലികളിൽ നടത്തിയ പരീക്ഷണത്തിൽ അവയ്‌ക്ക് ഭാഗികമായി കാഴ്ചശക്തി ലഭിച്ചിരുന്നു. മനുഷ്യനിൽ എത്രമാത്രം ഫലപ്രദമാകുമെന്ന് ഇനിയും അറിയില്ല.
ആരോഗ്യരംഗത്തെ ബൃഹത്തായ നേട്ടമാണ് കൈവരിച്ചതെന്ന് ശസ്ത്രക്രിയ നടത്തിയ പ്രമുഖ മെഡിക്കൽ സെന്ററായ എൻ.വൈ.യു ലാങ്കോൺ ഹെൽത്ത് വ്യക്തമാക്കി. 21 മണിക്കൂർ നീണ്ട ശസ്ത്രക്രിയയാണ് വിജയകരമായി പൂർത്തീകരിച്ചതെന്ന് ശസ്ത്രക്രിയയ്‌ക്ക് നേതൃത്വം നൽകിയ എഡ്വാർഡോ റോഡ്രിഗസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.