ലോകകപ്പില്‍ ഇനിയും ഒരു മത്സരം പാകിസ്താന് മുന്‍പിലുണ്ടെങ്കിലും ന്യൂസിലന്‍ഡിന്റെ നെറ്റ്റണ്‍റേറ്റ് മറികടക്കാന്‍ സാധ്യത കുറവായതിനാല്‍ പാകിസ്താന്റെ പ്രതീക്ഷകള്‍ മങ്ങി കഴിഞ്ഞു. സെമി പ്രതീക്ഷകള്‍ പാകിസ്താന് മുന്പില് അടയുമ്പോൾ ട്രോളുമായി ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ് രംഗത്തെത്തി. ബിരിയാണിയും ആതിഥേയത്വവുമെല്ലാം ഇഷ്ടപ്പെട്ടല്ലോ എന്ന് പറഞ്ഞാണ് സെവാഗിന്റെ പരിഹാസം.
ബൈ ബൈ പാകിസ്താൻ എന്നെഴുതിയാണ് സെവാഗിന്റെ ഇൻസ്റ്റാഗ്രാമിലെ ട്രോള്‍. നിങ്ങള്‍ ബിരിയാണിയും ആതിഥേയത്വവും ആസ്വദിച്ചെന്ന് കരുതുന്നു. നാട്ടിലേക്ക് നല്ല യാത്ര ആശംസിക്കുന്നു, സെവാഗ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഏകദിന ലോകകപ്പില്‍ ശ്രീലങ്കയോട് ജയിച്ചാണ് പാകിസ്താൻ തുടങ്ങിയത് എന്നാല്‍ ഇന്ത്യയോടേറ്റ തോല്‍വിക്ക് പിന്നാലെ പാക് ടീമിന്റെ താളം തെറ്റി. അഫ്ഗാനിസ്ഥാന് മുന്‍പിലും പാകിസ്താൻ തോല്‍വി വഴങ്ങിയത് ബാബര്‍ അസമിനും സംഘത്തിനും തിരിച്ചടിയായി. ലോകകപ്പിലെ എട്ട് മത്സരങ്ങളില്‍ നിന്ന് നാല് ജയവും നാല് തോല്‍വിയുമാണ് പാകിസ്താൻ നേടിയത്. എട്ട് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ നെറ്റ്റണ്‍റേറ്റ് +0.036.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.