റോബിൻ ബസിന് ആരാധകർ മിക്കയിടങ്ങളിലും വരവേൽപ്പ് നൽകി. മാലയിട്ടും പടക്കം പൊട്ടിച്ചും അനവധി നിരവധി ആളുകൾ മിക്കയിടങ്ങളിലും അകമ്പടി സേവിക്കുന്നത് ഇന്നുമുഴുവൻ സോഷ്യൽ മീഡിയയ്ക്ക് ആഘോഷമായി.
മികവു പുലർത്തിയ റോബിൻ ബസ്സ് സർവീസ്സിനെ ജനങ്ങൾ മനസിലേറ്റുകയാണുണ്ടായത്. എന്നാൽ ഉദ്യോഗവൃന്ദങ്ങൾ കാത്തുനിന്നു, കോയമ്പത്തൂർ വരെ തടച്ചിലും പെനാലിറ്റിയും എഴുതി പുറകെ തുടർന്നു. ബസ് ഉടമയ്ക്ക് പിന്തുണയുമായി യാത്രക്കാർ എംവിഡിയ്ക്കെതിരെ പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നു. മിക്ക ഇടങ്ങളിലും ഇവർക്ക് ജനരോഷം എതിരിടേണ്ടി വന്നു.
എന്നാൽ ഇതുകണ്ട് പിൻമാറാതെ റോബിൻ ബസിനെ വെട്ടാൻ കെഎസ്ആർടിസി പുതിയ പത്തനംതിട്ട – ഈരാറ്റുപേട്ട – കോയമ്പത്തൂർ വോൾവോ എസി സർവീസ് നാളെ മുതൽ ആരംഭിക്കും. പത്തനംതിട്ടയിൽ നിന്നും രാവിലെ 04:30ന് ആരംഭിക്കുന്ന സർവീസ് തിരികെ കോയമ്പത്തൂരിൽ നിന്നും വൈകുന്നേരം 04:30ന് പുറപ്പെടും. റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, തൊടുപുഴ, മൂവാറ്റുപുഴ, അങ്കമാലി, തൃശ്ശൂർ, വടക്കാഞ്ചേരി, പാലക്കാട് വഴിയാണ് സർവീസ്.
റോബിൻ ബസ് കോയമ്പത്തൂരിലേയ്ക്ക് സർവിസ് തുടങ്ങിയ ശേഷമാണ് പെട്ടെന്നു തിടുക്കത്തിൽ വോൾവോ ബസ് സർവീസ് എന്ന ആക്ഷേപം ജനങ്ങൾക്കിടയിൽ വ്യാപകമാകുമ്പോൾ വിഷയത്തിൽ വിശദീകരണവുമായി ഗതാഗത മന്ത്രി ആൻറണി രാജു രംഗത്തുവന്നു. നിയമം എല്ലാവരും പാലിക്കണമെന്നും ബസിനെതിരെ സ്വീകരിക്കുന്നത് പ്രതികാര നടപടിയല്ലെന്നും മന്ത്രി ആൻറണി രാജു അറിയിച്ചു.
പത്തനംതിട്ട, പാലാ, അങ്കമാലി, പുതുക്കാട് തുടങ്ങിയ നാലിടങ്ങളിലാണ് എംവിഡി ഉദ്യോഗസ്ഥർ റോബിൻ ബസ് തടഞ്ഞ് പരിശോധന നടത്തിയത്. മിക്കയിടത്തും ബസ്സിന് മുൻപേ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റ് കാത്തുകിടന്നു. പത്തനംതിട്ടയിൽ നിന്നും രാവിലെ പുറപ്പെട്ട ബസിന് കേരള മോട്ടോർ വാഹന വകുപ്പ് 37000 രൂപ പിഴ ചുമത്തിയിരുന്നു. ഇതിന് പുറമെ തമിഴ്നാട്ടിലും സർവിസ് നടത്തുന്ന ബസ്സിനെ കോയമ്പത്തൂർ കെ ജി ചാവടി ചെക്ക്പോസ്റ്റിൽ തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് ബസ് പരിശോധിച്ചു. പെർമിറ്റ് ലംഘനത്തിന് 70,410 രൂപയാണ് തമിഴ്‌നാട്ടിൽ ചുമത്തിയ പിഴ. നിയമപോരാട്ടത്തിന് തയ്യാറാണെന്നും ഹൈക്കോടതി പിഴയീടാക്കിയാൽ മാത്രമേ പിഴ ഒടുക്കുവുള്ളൂവെന്നും ഉടമ ഗിരീഷ് വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.