ഇന്ന് വൈകുന്നേരം അയർലണ്ടിലെ ഫിംഗ്‌ലാസിൽ ഗുണ്ടാസംഘം വെടിവയ്പ്പ് നടത്തി. ഗുണ്ടാ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാൾ മരിച്ചു. ഗാർഡയും എമർജൻസി സർവീസുകളും നിലവിൽ ബാരി അവനുവിൽ സംഭവസ്ഥലത്ത് പങ്കെടുക്കുന്നുണ്ട്.
ഇന്ന് വൈകുന്നേരം ബാരി അവന്യൂവിൽ 7 മണിക്ക് മുമ്പാണ് സംഭവം നടന്നത്. ഒരു വീടിന്റെ വാതിലിലൂടെ വെടിയുതിർക്കുകയായിരുന്നു,
അത്യാഹിത വിഭാഗങ്ങൾ സ്ഥലത്തുണ്ട്. ഒരു ഗാർഡ വക്താവ് പറഞ്ഞു: "ഡബ്ലിൻ 11 ലെ ഫിംഗ്‌ലാസ് ഏരിയയിൽ 2023 നവംബർ 18 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് മുമ്പ് നടന്ന വെടിവയ്പ്പ് സംഭവസ്ഥലത്ത് ഗാർഡയും എമർജൻസി സർവീസസും വേണ്ട നടപടികൾ സ്വീകരിക്കുന്നു.
ശനിയാഴ്ച വൈകുന്നേരം നോർത്ത് ഡബ്ലിനിലെ ഫിംഗ്‌ലാസിൽ വെടിയേറ്റ് പരിക്കേറ്റ 20 വയസ് പ്രായമുള്ള ഒരാൾ മരിച്ചു. സംഭവസ്ഥലത്ത് പാരാമെഡിക്കുകൾ അദ്ദേഹത്തിനു പ്രഥമശുശ്രുഷ നൽകി. ആംബുലൻസിൽ ബ്ലാഞ്ചാർഡ്‌സ്ടൗണിലെ കനോലി ഹോസ്പിറ്റലിൽ എത്തിച്ചു, കുറച്ച് സമയത്തിന് ശേഷം അദ്ദേഹം മരിച്ചു. മയക്കുമരുന്നുമായി ബന്ധപ്പെട്ടായിരുന്നു വെടിവെപ്പെന്നാണ് സൂചന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.