വീണ്ടും ഭൂചലനം, നേപ്പാളും ഡൽഹിയും കുലുങ്ങി
നേപ്പാളിൽ പതിനാലോളം തവണ ചലനമുണ്ടായി. നേപ്പാളിൽ 5.6 തീവ്രതയിൽ ഭൂകമ്പമുണ്ടായതിനൊപ്പമാണ് ഡൽഹിയും 10 സെക്കൻഡ് കുലുങ്ങിയത്. നാശനഷ്ടങ്ങളൊ ആളപായങ്ങളോ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേസമയം കഴിഞ്ഞദിവസത്തെ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം നേപ്പാളിൽ 157 ആയി ഉയർന്നിട്ടുണ്ട്.
നേപ്പാളിൽ ഭൂകമ്പം മൂലം വാസസ്ഥലങ്ങൾ നഷ്ടപ്പെട്ടു, കാലാവസ്ഥാ സാഹചര്യം വളരെ മോശമാണ്. തണുപ്പ് ഏറിവരികയാണ്. ഈ സാഹചര്യത്തിൽ വീടുകൾക്കു പുറത്ത് കഴിയുകയെന്നാൽ പ്രയാസമാണ്. കഴിഞ്ഞ ഏട്ടു വർഷത്തിനിടയിലെ ഏറ്റവും ശക്തമായ ഭൂകമ്പമാണ് കഴിഞ്ഞദിവസം നേപ്പാളിലുണ്ടായത്. 2015ലാണ് ഏറ്റവുമൊടുവിൽ രാജ്യത്ത് ഭൂകമ്പമുണ്ടായത്. 9000 പേരാണ് ഈ ഭൂകമ്പത്തിൽ മരിച്ചത്.
വലിയ ഭൂചലനങ്ങളുടെ പിന്നാലെ ചെറിയചെറിയ ചലനങ്ങൾ ആവർത്തിച്ചുണ്ടാവുക പതിവാണ്. റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തി. നേപ്പാളിൽ അടുപ്പിച്ച് രണ്ടാംതവണയാണ് ഭൂകമ്പമുണ്ടാകുന്നത്. വൈകീട്ട് 04.16നാണ് ഭൂകമ്പം അനുഭവപ്പെട്ടത്. ഇതിന് ആഫ്റ്റ്ർഷോക്സ് എന്നാണ് പറയുക. ഡല്‍ഹിയിലും ഇതിന്റെ പ്രകമ്പനമാണ് അനുഭവപ്പെട്ടത്. നേപ്പാളിൽ കഴിഞ്ഞദിവസം സംഭവിച്ചതിലും വലിയ ഭൂകമ്പത്തിന് സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പ്രവചിക്കുന്നു. ഞായറാഴ്ച നടന്നത് ഏറ്റവും കടുത്ത ചലനമാണെന്ന് പറയാനാകില്ല. വലിയ ചലനങ്ങൾ വരാനിരിക്കുന്നതേ ഉണ്ടാകൂ എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. വലിയ ഭൂകമ്പങ്ങളുണ്ടാക്കാൻ കഴിവുള്ള ഭൂമിശാസ്ത്ര മേഖലയിലാണ് ഇത്തവണ ഭൂകമ്പമുണ്ടായിട്ടുള്ളത്.
നിലയ്ക്കാത്ത ഭൂചലനങ്ങൾ എന്തുകൊണ്ട് സംഭവിക്കുന്നു?
ടെക്ടോണിക് പ്ലേറ്റുകളുടെ ചലനമാണ് നേപ്പാളിലെ ഭൂകമ്പത്തിന് കാരണം. ഇന്ത്യൻ പലകവും യൂറേഷ്യൻ ഫലകവും തമ്മിൽ ശക്തമായ ഉരസലുകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഹിമാലയൻ ഇത് മേഖലയെയാകെ ഭൂകമ്പസാധ്യതാ പ്രദേശമായി മാറ്റിയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും സജീവമായ ടെക്ടോണിക് പ്ലേറ്റുകളാണ് ഹിമാലയൻ മേഖലയിലുള്ളത്. ഇത് നേപ്പാളിനെ മാത്രമല്ല ഇന്ത്യൻ പ്രദേശങ്ങളെയും ഭീതിയിലാഴ്ത്തുന്ന കാര്യമാണ്.
ഇന്ത്യൻ ഫലകവും യൂറേഷ്യൻ ഫലകവും തമ്മില്‍ നടക്കുന്ന ഉരസലുകളാണ് ഇപ്പോഴത്തെ ഭൂകമ്പങ്ങൾക്ക് കാരണം. ഹിമാലയം സ്ഥിതി ചെയ്യുന്ന പ്രദേശ് ഈ രണ്ട് ഫലകങ്ങളുടെ പ്ലേറ്റ് ബൗണ്ടറിയാണ്. യൂറേഷ്യൻ ഫലകത്തോട് കൂട്ടിയിടിച്ച് ഇന്ത്യൻ ഫലകം ഉള്ളിലേക്ക് പോകുന്നതാണ് ഇപ്പോൾ നടക്കുന്ന പ്രതിഭാസം. ജോഷിമഠിലെ മണ്ണിടിച്ചിൽ മുതൽ നേപ്പാളിലെ ഭൂകമ്പവും, ഡല്‍ഹിയിലെ അനുകമ്പനങ്ങളുമെല്ലാം ഇതിന്റെ ഭാഗമാണ്. 50 ദശലക്ഷം വർഷങ്ങൾക്കുമുമ്പ് സംഭവിച്ച വലിയൊരു ഫലക കൂട്ടിയിടിയുടെ ഫലമായാണ് ഹിമാലയ പർവ്വതനിരകൾ രൂപപ്പെട്ടത്. ഹിമാലയൻ ടെക്ടോണിക് പ്ലേറ്റ് യൂറേഷ്യൻ പ്ലേറ്റിന്റെ ഭാഗത്തോക്ക് 2 സെന്റിമീറ്ററോളം നീങ്ങുന്നുണ്ടിപ്പോൾ.
ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡാർഡ്സ് തയ്യാറാക്കിയ സെയ്സ്മിക് സോണിങ് മാപ്പ് പ്രകാരം വളരെ കൂടിയ ഭൂകമ്പ സാധ്യതയുള്ള പ്രദേശമാണ് ഡൽഹി. ഭൂകമ്പ സാധ്യത കണക്കുകൂട്ടി ഇന്ത്യൻ പ്രദേശങ്ങളെ 4 സോണുകളായി തിരിച്ചിട്ടുണ്ട് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡാർഡ്സ്. 2, 3, 4, 5 എന്നിങ്ങനെയാണ് ഈ സോണുകൾ വരുന്നത്. അഞ്ചാമത്തെ സോണായി അടയാളപ്പെടുത്തിയ പ്രദേശങ്ങൾ ഏറ്റവും ഉയർന്ന ഭൂകമ്പ സാധ്യതയുള്ളവയാണ്.
ഹിമാലയൻ മേഖലയുടെ തൊട്ടടുത്താണ് ഡൽഹി സ്ഥിതി ചെയ്യുന്നത്. 200-300 കിലോമീറ്റർ ദൂരത്ത് ഹിമാലയൻ പ്രദേശങ്ങൾ കിടക്കുന്നു. ഹിമാലയൻ ടെക്ടോണിക് ഫലകത്തിന്റെ അതിരിനോട് ചേർന്ന മേഖലയായതിനാലാണ് ഡല്‍ഹി ഒരു അതീവ അപകടസാധ്യതയുള്ള ഇടമായി മാറുന്നത്. ഹിമാലയൻ മേഖലയുടെ വലിയൊരു ഭാഗം സെയ്സ്മിക് സോണിങ് മാപ്പിൽ അഞ്ചാം സോണിലാണുള്ളത്. നേപ്പാളിന്റെ വലിയൊരു ഭാഗവും, ബിഹാർ, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ജമ്മു കാശ്മീർ എന്നീ സംസ്ഥാനങ്ങളുടെ വലിയ ഭാഗങ്ങളും അഞ്ചാം സോണിലാണുള്ളത്. അരുണാചൽ, മേഘാലയ, മിസോറം, നാഗാലാൻഡ്, ത്രിപുര, അസം എന്നീ സംസ്ഥാനങ്ങൾ പൂർണമായും സെയ്സ്മിക് സോണിങ് മാപ്പിൽ അഞ്ചാം സോണിൽ അഥവാ അതീവ റിസ്ക് സോണിലാണ് സ്ഥിതി ചെയ്യുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.