9.021 ഗ്രാം എം.ഡി.എം.എയുമായി യുവതി അറസ്റ്റിൽ' യുവതികൾക്കും വിദ്യാർത്ഥികൾക്കും വിൽപ്പനയ്ക്ക് എത്തിച്ചതെന്ന് സൂചന

ഹോസ്ദുർഗ്ഗ്; കാസർഗോഡ് 9.021 ഗ്രാം എം.ഡി.എം.എയുമായി യുവതി അറസ്റ്റിൽ. മൊഗ്രാൽ പുത്തൂർ, പഞ്ചത്ത് കുന്നിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന നിസാമുദ്ദീന്റെ ഭാര്യ എസ്.റംസൂണ(30)യെ യാണ് എക്സൈസ് കാസർകോട് റെയ്ഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജെ.ജോസഫും സംഘവും അറസ്റ്റു ചെയ്തത്.

റംസൂണയ്ക്കു മയക്കുമരുന്നു ഇടപാട് സംഘവുമായി ബന്ധമുണ്ടെന്ന് നേരത്തെ സൂചന ലഭിച്ചിരുന്നു. ഇതേ തുടർന്ന് എക്സൈസ് സംഘം ദിവസങ്ങളായി   നിരീക്ഷണത്തിലായിരുന്നു. വ്യാഴാഴ്ച വൈകുന്നേരമാണ് യുവതി എക്സൈസിന്റെ പിടിയിലായത്.

റിമാന്റിലായ റംസൂണയെ ഹോസ്ദുർഗ്ഗ് വനിതാ ജയിലിലേയ്ക്ക് മാറ്റി.  മയക്കുമരുന്ന് അധികൃതരുടെ ശ്രദ്ധയിൽപ്പെടാതിരിക്കുന്നതിന് യുവതികളെ ഉപയോഗിച്ചാണ് ഇപ്പോൾ  മയക്കുമരുന്നു ഇടപാട് നടക്കുന്നതെന്നാണ് സൂചന.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !