യുകെ;പലസ്തീന് വിഷയത്തില്‍ വിവാദ പരാമര്‍ശം നടത്തിയതിനെ തുടർന്ന് യുകെ ആഭ്യന്തര മന്ത്രി സുല്ല ബ്രെവര്‍മാനെ പുറത്താക്കി. പരാമര്‍ശത്തിന് പിന്നാലെ, ലണ്ടനിലടക്കം വലിയ പ്രക്ഷോഭമുണ്ടായിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ നടപടി. കഴിഞ്ഞ ആഴ്ചയാണ് യുകെയിലെ ഏറ്റവും മുതിര്‍ന്ന മന്ത്രിമാരിലൊരാളായ സുല്ല ബ്രാവര്മാന്, പലസ്തീന് അനുകൂല മാര്‍ച്ചിനെ പോലീസ് കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് പ്രസ്താവന നടത്തിയത്.
പ്രധാനമന്ത്രി ഋഷി സുനകിന്റെ അനുമതിയില്ലാതെയായിരുന്നു പ്രസ്താവന നടത്തിയത്. പലസ്തീന് അനുകൂല ജനക്കൂട്ടത്തെ പൊലീസ് അവഗണിക്കുന്നു എന്നതടക്കമുള്ള മന്ത്രിയുടെ പ്രസ്താവന വലിയ പ്രക്ഷോഭത്തിലേക്ക് നയിച്ചു. ഇതേതുടർന്ന്, വലതുപക്ഷ പ്രതിഷേധക്കാര്‍ ലണ്ടനില്‍ പ്രതിഷേധത്തിന് ഒന്നിച്ചു.
ഇതോടെയാണ് മന്ത്രിക്കെതിരെ നടപടിയെടുക്കാന്‍ ഋഷി സുനക് നിര്‍ബന്ധിതനായത്.നേരത്തെ, ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീപാവലി ആശംസകൾ ബ്രിട്ടീഷ് പ്രധാനമന്ത്രി അറിയിക്കാനാണ് ഋഷി സുനക്, ഭാര്യ അക്ഷത മൂർത്തി എന്നിവരുമായി ജയശങ്കർ കൂടിക്കാെഴ്ച നടത്തിയത്. ഞായറാഴ്ച 10 ഡൗണിംഗ് സ്ട്രീറ്റിൽ വച്ചായിരുന്നു കൂടിക്കാഴ്ച.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.