മലപ്പുറം: നര്‍ത്തകി മൻസിയ നവകേരള സദസിന്റെ പ്രഭാത സദസ്സില്‍ പങ്കെടുത്തു. മന്ത്രി വിഎൻ വാസവൻ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
മലപ്പുറം ജില്ലയിലെ വളളുമ്പ്രം സ്വദേശിയായ മന്‍സിയ ഇന്ന് പ്രഭാതസദസില്‍ എത്തിയിരുന്നുവെന്നും ക്ഷേത്ര കലകള്‍ പഠിച്ചതിന്റെ പേരില്‍ വിലക്ക് നേരിട്ട പെണ്‍കുട്ടിയാണ് മൻസിയയെന്നും മന്ത്രി വ്യക്തമാക്കി.ശാസ്ത്രീയ നൃത്തം പഠിച്ചതിന്റെ മത നേതാക്കളില്‍ നിന്നും വലിയ വിവേചനങ്ങള്‍ മൻസിയക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ അതേ നാട്ടില്‍ ഡാന്‍സ് സ്കൂള്‍ ആരംഭിച്ചാണ് മന്‍സിയ തനിക്ക് വിലക്കേര്‍പ്പെടുത്തിയവര്‍ക്ക് മറുപടി നല്‍കിയത്. കല ജാതി-മത ചിന്തയ്ക്ക് അതീതമാണന്ന സന്ദേശത്തിന്റെ പതാക വാഹകയാണ് ഈ കലാകാരിയെന്നും മന്ത്രി കുറിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.