തിരൂരങ്ങാടി: മുഖ്യമന്ത്രി പിണറായി വിജയനെ തിരൂരങ്ങാടി ചന്തപ്പടിയില്‍ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാണിച്ചു.
വള്ളിക്കുന്ന് മണ്ഡലം തല നവകേരള സദസ്സ് നടന്ന കാലിക്കറ്റ് സര്‍വകലാശാല കാമ്പസ് പരിസരങ്ങളില്‍ നിന്ന് 27 പേരെ പൊലീസ് കരുതല്‍ തടങ്കലിലാക്കിയിരുന്നു. കറുത്ത വസ്ത്രം ധരിച്ച് കൊടിയും പ്ലക്കാര്‍ഡുകളുമായി എത്തിയ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ്, എം.എസ്.എഫ്, ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരെയാണ് തേഞ്ഞിപ്പലം പൊലീസ് കരുതല്‍ തടങ്കലിലാക്കിയത്.
രാവിലെ 10.30 ഓടെയാണ് സര്‍വകലാശാല പ്രവേശന കവാടത്തിന് മുന്നില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. ഒരു വനിത കെ.എസ്.യു പ്രവര്‍ത്തകയെ അടക്കം പൊലീസ് ഉടൻ തന്നെ ജീപ്പിലേക്ക് തള്ളിക്കയറ്റി തേഞ്ഞിപ്പലം സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
ഫീസ് വര്‍ധനവ്, സ്കോളര്‍ഷിപ്പുകള്‍ ലഭിക്കുന്നതിലെ കാലതാമസം, സംവരണ അട്ടിമറി തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചായിരുന്നു മുഖ്യമന്ത്രിക്കെതിരായ കെ.എസ്.യു പ്രതിഷേധം. പി. സുദേവ്, നിയാസ് കോഡൂര്‍, റിയ എലിസബത്ത് റോയ്, പി.കെ. അശ്വിൻ എന്നിവരെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്.
അതേസമയം, മേലേ ചേളാരി, കോഹഹിനൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശാൻ ഒരുങ്ങി നിന്ന പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശാൻ എത്തുന്നവരെ പ്രതിരോധിക്കാൻ ഇടതു സംഘടന പ്രവര്‍ത്തകരും സ്ഥലത്ത് തമ്പടിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.