കോണ്‍ഗ്രസ് നവകേരള സദസ് ബഹിഷ്‌കരിക്കാനുള്ള തീരുമാനം തെറ്റ്: മാര്‍ ജോസഫ് പാംപ്ലാനി,

കണ്ണൂർ: യുഡിഎഫ് നിലപാടിനെതിരെ തലശേരി ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. നവകേരള സദസ്സ് ബഹിഷ്‌കരിക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.നവകേരള സദസിന്റെ ഭാഗമായി നടന്ന പ്രഭാത സദസില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാടിന്റെ പുരോഗതിക്കായി ഒറ്റക്കെട്ടായി നില്‍ക്കണമെന്നും നവകേരള സദസ്സ് ചരിത്രം സൃഷ്ടിക്കുമെന്നും ജോസഫ് പാംപ്ലാനി വ്യക്തമാക്കി എല്ലാ വിഭാഗം ജനങ്ങളെയും കേള്‍ക്കുന്ന മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങളെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു.

ജനങ്ങളുടെ ആവശ്യങ്ങള്‍ ഭരണ നേതൃത്വത്തിന് മുന്നില്‍ എത്തിക്കുക ജനപ്രതിനിധികളുടെ ഉത്തരവാദിത്വമാണ്. അതുകൊണ്ടാണ് ബഹിഷ്‌കരണ തീരുമാനം ശരിയല്ലെന്ന് പറഞ്ഞതതെന്നും ജോസ്ഫ് പാംപ്ലാനി വ്യക്തമാക്കി.

നവകേരള സദസ് ജനങ്ങളുമായി സംവധിക്കാനുള്ള നല്ല വേദിയാണ്. പ്രതിഷേധം രാഷ്ട്രീയപരമായ കാര്യമാണ്. അതില്‍ അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !