രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ വെടിവച്ച്‌ വീഴ്ത്തി ഹമാസ് ഭീകരവാദികള്‍; ദൃശ്യങ്ങള്‍ പുറത്ത് വിട്ട്‌ഇസ്രായേല്‍ പ്രതിരോധ സേന; ഭീകരരെ പൂര്‍ണമായും' ഉന്മൂലനം ചെയ്യുന്നത് വരെ ശക്തമായി തിരിച്ചടിക്കുമെന്ന് സൈന്യം,

ടെല്‍ അവീവ്: ഹമാസ് ഭീകരവാദികളുടെ ക്രൂരത വെളിവാക്കുന്ന കൂടുതല്‍ വീഡിയോകള്‍ പുറത്ത് വിട്ട് ഇസ്രായേല്‍ പ്രതിരോധ സേന.

ഒക്ടോബര്‍ ഏഴിന് നടത്തിയ ആക്രമണത്തിന്റെ സുരക്ഷാ ക്യാമറ ദൃശ്യങ്ങളാണ് ഇപ്പോള്‍ ഇസ്രായേല്‍ പുറത്തുവിട്ടിരിക്കുന്നത്. കിബ്ബട്ട്‌സില്‍ നടന്ന ഒരു മ്യൂസിക് ഫെസ്റ്റിവലിനിടെ ഹമാസ് ഭീകരര്‍ ആളുകളെ പിന്തുടരുന്നതും ഒരു സ്ത്രീയെ പോയിന്റ് ബ്ലാങ്കില്‍ നിര്‍ത്തി വധിക്കുന്നതായും ഈ വീഡിയോയില്‍ കാണാം.

വെടിവയ്പ്പ് തുടരുന്നതിനിടെയാണ് ഈ സ്ത്രീ പ്രദേശത്ത് നിന്ന് രക്ഷപ്പെടാനായി ഓടിപ്പോകുന്നത്. വൈകാതെ ഈ സ്ത്രീ നിലത്ത് പതുങ്ങി ഇരിക്കുന്നതായും, ഹമാസ് ഭീകരൻ ഇവരുടെ അടുത്തെത്തിയ ശേഷം തലയിലേക്ക് വെടിവയ്‌ക്കുന്നതുമാണ് വീഡിയോയിലുള്ളത്. ഇവരുടെ പേര് വിവരങ്ങളൊന്നും വീഡിയോയില്‍ അധികൃതര്‍ പ്രതിപാദിച്ചിട്ടില്ല.

ഹമാസ് ഭീകരരെ പൂര്‍ണമായും ഉന്മൂലനം ചെയ്യുന്നത് വരെ ശക്തമായി തിരിച്ചടിക്കുമെന്നും ഇസ്രായേല്‍ പറയുന്നു. വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് ഇസ്രായേല്‍ തങ്ങളുടെ നയം വ്യക്തമാക്കിയിരിക്കുന്നത്. ഇത് തിന്മയും നന്മയും തമ്മിലുള്ള യുദ്ധമാണെന്ന് വീഡിയോയ്‌ക്കൊപ്പം പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !