നാരുകളും ജീവകങ്ങളും ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയ ഉണക്കമുന്തിരി ഊര്‍ജത്തിന്റെ കലവറയാണ്. ഡ്രൈഫ്രൂട്സിന്റെ ഗണത്തില്‍പ്പെടുന്ന ഈ ഉണക്ക മുന്തിരിയുടെ ആരോഗ്യഗുണങ്ങള്‍ ആളുകള്‍ക്ക് അത്ര സുപരിചിതമല്ല.
രക്തക്കുറവ് അഥവാ വിളര്‍ച്ചയ്ക്കുള്ള ദിവ്യഔഷധമായി പണ്ടുകാലം മുതല്‍ ഉണക്കമുന്തിരി ഉപയോഗിച്ചു വരുന്നുണ്ട്. ഉണക്കമുന്തിരിയിലെ ബോറോണ്‍ എന്ന ഘടകം കാത്സ്യത്തിനും വിറ്റാമിന്‍-ഡിക്കുമൊപ്പം ചേര്‍ന്ന് എല്ലുകളുടെ ആരോഗ്യത്തിന് സഹായിക്കും. അതുവഴി എല്ലുതേയ്മാനം പോലെയുള്ള ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നു. ഉണക്കമുന്തിരിയിലെ കാല്‍സ്യം പല്ലിന്റെ ഇനാമലുകള്‍ക്ക് ശക്തി പകരുന്നു.
ശരീര ഭാരം ഉയര്‍ത്താനും ഇത് ഉപയോഗിക്കാം. നേത്ര സംബന്ധമായ പല രോഗങ്ങളും ഭേദപ്പെടുത്താന്‍ ഉണക്ക മുന്തിരി നിര്‍ദ്ദേശിക്കാറുണ്ട്. ആര്‍ത്തവവിരാമം വന്ന സ്ത്രീകളിലെ കാല്‍സ്യം കുറവ് പരിഹരിക്കാന്‍ ഉണക്കമുന്തിരി ഉത്തമമാണ്. അതുപോലെ തന്നെ ഉണക്കമുന്തിരിയിലെ നാരുകള്‍, ആന്റി ഓക്സിഡന്റുകള്‍, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവ കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയസംരക്ഷണത്തിനും മികച്ചതാണ്.
കഴുകിയെടുത്ത ഉണക്കമുന്തിരി അങ്ങനെതന്നെ ചവച്ചരച്ച് കഴിക്കാവുന്നതാണ്. അല്ലെങ്കില്‍ തലേദിവസം വെള്ളത്തില്‍ കുതിര്‍ത്ത് രാവിലെ ആ വെള്ളത്തോടൊപ്പം ചവച്ചരച്ചും കഴിക്കാം. ദിവസേന 30-40 ഗ്രാം ഉണക്കമുന്തിരി കഴിക്കാവുന്നതാണ്. കൂടുതലുള്ള ഉപയോഗം മറ്റ് പോഷകഘടങ്ങളുടെ ആഗിരണത്തെ തടസ്സപ്പെടുത്തിയേക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.