ലണ്ടൻ: ഇനിയൊരു മഹാമാരിക്കാലം നമ്മളെ കാത്തിരിക്കുകയാണോ ? കോവിഡില്‍ തളര്‍ന്ന ലോകത്തില്‍ നാശത്തിന്റെ വിത്ത് വിതക്കാൻ എത്തുന്നതുകൊറോണയേക്കാള് ശക്തിയുള്ള വൈറസ്സെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്കുന്നു.
പാരമൈക്സോ വൈറസ് കുടുംബത്തില്‍ 75 ന് മേല്‍ വൈറസുകളാണ് ഉള്ളത്. ഇതില്‍ മുണ്ടിനീര്, അഞ്ചാംപനി, ശ്വാസനാളങ്ങളിലെ അണുബാധ തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകുന്ന വൈറസുകളും അടങ്ങുന്നു.
പകര്‍ച്ചവ്യാധി, മഹാമാരി എന്നിവക്ക് കാരണമായെക്കാവുന്ന വൈറസുകളുടെ പട്ടികയില്‍ ഒക്ടോബര്‍ മാസത്തില്‍ യു കെ നാഷണല്‍ ഇൻസ്റ്റിറ്റിയുട്ട് ഓഫ് അലര്‍ജി ആൻഡ് പാൻഡമിക് പാത്തോജൻസ് ചേര്‍ത്തിട്ടുണ്ട്. തുടര്‍ച്ചയായി നിരീക്ഷിക്കപ്പെടേണ്ട വൈറസുകളെയാണ് ഈ ലിസ്റ്റില്‍ ചേര്‍ക്കുക.
ഇക്കൂട്ടത്തില്‍ പെടുന്ന നിപ്പ വൈറസ്, കേന്ദ്ര നാഢീവ്യുഹം, സുപ്രധാന അവയവങ്ങള്‍ എന്നിവയില്‍ കാണപ്പെടുന്ന ബാധിക്കാൻ കഴിവുള്ളതാണ്. കോവിഡ് വൈറസുമായി താരതമ്യംചെയ്യുമ്ബോള്‍ അതീവ ഭീകരമാണ് ഈ വൈറസിന്റെ പ്രഹരശേഷി. 75 ശതമാനം വരെയാണ് മരണസാധ്യത.
കോവിഡില്‍ മരണ സാധ്യത 1 ശതമാനത്തില്‍ താഴെ മാത്രമായിരുന്നു എന്നോര്‍ക്കണം. ഫ്ളൂ- കോവിഡ് വൈറസ്സുകളെ പോലെ അതിവേഗം ഉല്‍പരിവര്‍ത്തനത്തിന് (മ്യുട്ടേഷൻ) പാരാമൈക്സോവൈറസുകള് വിധേയമാകാറില്ലെങ്കിലും മനുഷ്യരില്‍ പടര്‍ന്ന് പിടിക്കുന്ന കാര്യത്തില്‍ കോവിഡ് വൈറസിനേക്കാള്‍ വേഗതയേറും ഇവയ്ക്ക് എന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്.
അഞ്ചാംപനിയുടെ വേഗതയില്‍ പടര്‍ന്ന് പിടിക്കുന്നതും അതേസമയം നിപ്പയുടേതിന് സമാനമായ മരണനിരക്കുള്ളതുമായ ഒരു പാരാമൈക്സോവൈറസ് പടര്‍ന്ന് പിടിച്ചാല്‍ എന്താകുമെന്ന് ആലോചിക്കുവാനാണ് യൂണിവേഴ്സിറ്റി ഓഫ് ടൊറൊണ്ടോയിലെ അസിസ്റ്റന്റ് പ്രൊഫസറായ മൈക്കല്‍ നോറിസ് പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.