എല്ലുകള്‍ക്കുള്ളിലെ മജ്ജയില്‍ ആരംഭിച്ച് രക്തകോശങ്ങളെ ബാധിക്കുന്ന അര്‍ബുദമാണ് രക്താര്‍ബുദം അഥവാ ലുക്കീമിയ.
അറിയാം ബ്ലഡ് ക്യാന്‍സറിന്റെ പ്രാരംഭ ലക്ഷണങ്ങള്‍...
ഒന്ന്...
അടിക്കടിയുള്ള അണുബാധകള്‍ ആണ് ആദ്യ സൂചന. രക്താര്‍ബുദം രോഗപ്രതിരോധ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്നത് മൂലം പെട്ടെന്ന് അണുബാധകള്‍ പിടിപ്പെടാന്‍ കാരണമാകും.
രണ്ട്...
ശരീരത്തില്‍ വളരെ എളുപ്പം മുറിവുകള്‍ ഉണ്ടാകുന്നതും മോണകളില്നിന്ന് രക്തസ്രാവമുണ്ടാകുന്നതും ചെറിയ മുറിവുകളില്‍ നിന്ന് നീണ്ട രക്തസ്രാവം അനുഭവപ്പെടുന്നതും നിസാരമായി കാണേണ്ട.
മൂന്ന്...
മൂക്ക്, വായ, മലദ്വാരം, മൂത്രദ്വാരം എന്നിവിടങ്ങളില്‍ നിന്നുള്ള അസ്വഭാവിക ബ്ലീഡിങ്ങും സൂക്ഷിക്കേണ്ടതാണ്.
നാല്...
എല്ലുകളിലോ സന്ധികളിലോ സ്ഥിരമായി ഉണ്ടാകുന്ന വേദനയും അവഗണിക്കരുത്. പ്രത്യേകിച്ച്, പുറത്തും വാരിയെല്ലുകളിലുമൊക്കെ വരുന്ന തുടര്‍ച്ചയായ എല്ല് വേദന ചിലപ്പോള്‍ രോഗ ലക്ഷണമാകാം.
അഞ്ച്...
അകാരണമായി ശരീര ഭാരം കുറയുന്നത് രക്താര്‍ബുദത്തിന്റെ ഒരു സൂചനയാകാം.
ആറ്...
പല രോഗങ്ങളുടെയും സൂചനയാണെങ്കിലും അകാരണമായ ക്ഷീണവും ബ്ലഡ് ക്യാന്‍സറിന്റെ ഒരു പ്രാധാന ലക്ഷണമാണ്.
ഏഴ്...
പനി, തലവേദന, ചര്‍മ്മത്തിലും വായിലും മറ്റുമുണ്ടാകുന്ന തടിപ്പുകളും വ്രണങ്ങളും ചിലപ്പോള്‍ സൂചനയാകാം.
എട്ട്...
രാത്രിയില്‍ അമിതമായി വിയര്‍ക്കുന്നതും നിസാരമായി കാണേണ്ട.
ശ്രദ്ധിക്കുക: മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ കാണുന്നപക്ഷം സ്വയം രോഗ നിര്‍ണയത്തിന് ശ്രമിക്കാതെ നിര്‍ബന്ധമായും ഡോക്ടറെ 'കണ്‍സള്‍ട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.