പതിമൂന്നുകാരനെ ലൈം ഗികമായി പീഡിപ്പിച്ചു; വയോധികന് 32 വര്‍ഷം തടവ് ശിക്ഷ,

കാസര്‍കോട്: പതിമൂന്നുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പരാതിയ്ക്ക് ശിക്ഷ വിധിച്ച്‌ കോടതി. കാസര്‍കോട് ജില്ലയില്‍ നീലേശ്വരം തൈക്കടപ്പുറം പണ്ടാരപ്പറമ്പില്‍ മോഹനനെ (63)യാണ് ശിക്ഷിച്ചത്.' 

32 വര്‍ഷം തടവും 60,000 രൂപ പിഴയുമാണ് ശിക്ഷ. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 17 നാണ് കേസിനാസ്പദമായ സംഭവം.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 17 ന് ബന്ധു വീട്ടിലെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കാൻ പോവുകയായിരുന്ന കുട്ടിയെ ഇയാള്‍ വിളിച്ചുവരുത്തി. പിന്നീട് സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ വച്ച്‌ ബലം പ്രയോഗിച്ച്‌ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം പുറത്തുപറഞ്ഞാല്‍ കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പോക്സോ നിയമം, ഇന്ത്യൻ ശിക്ഷാ നിയമം എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തത്. 

ശിക്ഷ ഒന്നിച്ച്‌ അനുഭവിച്ചാല്‍ മതിയെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.. നീലേശ്വരം പോലീസ് ഇൻസ്‌പെക്ടറായിരുന്ന കെ.പി ശ്രീഹരിയാണ് കേസ് അന്വേഷിച്ച്‌ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസീക്യൂഷന് വേണ്ടി ഹോസ്ദുര്‍ഗ് സ്പെഷ്യല്‍ പബ്ലിക്‌ പ്രോസീക്യൂട്ടര്‍ എ ഗംഗാധരൻ ഹാജരായി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !