മംഗളൂരു: കര്‍ണാടകയിലെ ഉഡുപ്പിയില്‍ ഒരു കുടുംബത്തിലെ നാലുപേരെ കൊല്ലപ്പെടുത്തിയത് പകമൂലമെന്ന് പൊലീസ്. പ്രതിയായ പ്രവീണ്‍ അരുണ്‍ ചൗഗുലെ (39) വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ എയര്‍ ഇന്ത്യ എയര്‍ ഹോസ്റ്റസായിരുന്ന അയ്നാനെ കൊല്ലാനാണ് എത്തിയതെന്നും എന്നാല്‍ തടയാൻ ശ്രമിച്ചപ്പോള്‍ കുടുംബത്തിലെ മറ്റ് മൂന്നുപേരെയും കത്തികൊണ്ട് കുത്തുകയായിരുന്നെന്നുമാണ് പൊലീസ് വ്യക്തമാക്കിയത്.പ്രതിയും എയര്‍ ഇന്ത്യയില്‍ കാബിൻ ക്രൂ ആയി ജോലിചെയ്യുകയായിരുന്നു.നവംബര്‍ 15 നാണ് ബെലഗാവിയിലെ കുടച്ചിയിലെ ബന്ധുവീട്ടില്‍ നിന്ന് ഇയാളെ പൊലീസ് പിടികൂടിയത്.അയനാസിനെ കൂടാതെ മാതാവ് ഹസീന (47), മൂത്ത സഹോദരി അഫ്‌സാൻ (23) സഹോദരൻ അസീം (14) എന്നിവരെയുമാണ് പ്രവീണ്‍ കൊലപ്പെടുത്തിയത്.
നവംബര്‍ 12നാണ് നാടിനെ നടുക്കിയ കൂട്ടക്കൊലപാതകം നടത്തിയത്. 15 മിനിറ്റിനുള്ളില്‍ നാല് പേരെ കൊലപ്പെടുത്തിയ ഇയാള്‍ സ്ഥലം വിട്ടു. നവംബര്‍ 22നാണ് ബന്ധുവീട്ടില്‍ നിന്ന് അറസ്റ്റിലായത്. പകയും അസൂയയും മൂലമാണ് കുറ്റകൃത്യം നടത്തിയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി ഉഡുപ്പി പൊലീസ് സൂപ്രണ്ട് ഡോ കെ അരുണ്‍ പറഞ്ഞു.
പെണ്‍കുട്ടിയും പ്രതിയും എട്ട് മാസമായി ഒരുമിച്ച് ജോലി ചെയ്തു. അന്താരാഷ്‌ട്ര വിമാനങ്ങളില്‍ ക്രൂ എന്ന നിലയില്‍ എട്ടു മുതല്‍ 10 തവണ സര്‍വീസില്‍ ഇവര്‍ ഒരുമിച്ചുണ്ടായിരുന്നു. ഈ സമയത്ത് അവര്‍ തമ്മില്‍ സൗഹൃദം വളര്‍ന്നു. മംഗളൂരുവില്‍ വീട് വാടകയ്‌ക്കെടുക്കാൻ പ്രതിയാണ് സഹായിച്ചത്. യാത്ര ചെയ്യാനായി തന്റെ ഇരുചക്രവാഹനവും നല്‍കി. ഇതെല്ലാം അടുത്ത സൗഹൃദത്തിലേക്ക് നയിച്ചെന്നും എസ്പി പറഞ്ഞു.
എന്നാല്‍ ഒരു മാസം മുൻപ് അയ്നാൻ പ്രവീണുമായുള്ള സൗഹൃദം അവസാനിപ്പിച്ചു. തുടര്‍ന്നാണ് ഇയാളില്‍ പകയുണ്ടായത്. പിന്നീട് അവളെ കൊല്ലാൻ തീരുമാനിക്കുകയും കൊലപാതകം നടത്താനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു.
15 വര്‍ഷമായി എയര്‍ലൈൻ ജീവനക്കാരനാണ് പ്രവീണ്‍. പ്രതിയുടെ മാനസിക നില ഡോക്ടര്‍മാര്‍ വിലയിരുത്തേണ്ടതുണ്ടെന്നും എസ്പി പറഞ്ഞു.കൊലപാതകം നടന്ന ദിവസം പ്രവീണ്‍ തന്റെ കാറില്‍ മംഗളൂരുവിലെ വീട്ടില്‍ നിന്ന് പുറപ്പെട്ട് ടോള്‍ ഗേറ്റുകളിലെ സിസിടിവി ക്യാമറകളില്‍ തന്റെ ചിത്രങ്ങള്‍ പതിയാതിരിക്കാൻ കാര്‍ ഒഴിഞ്ഞ സ്ഥലത്ത് പാര്‍ക്ക് ചെയ്തു.
പിന്നീട് ഇയാള്‍ ബസ്, ബൈക്ക്, ഓട്ടോ എന്നിങ്ങനെ വിവിധ മാര്‍ഗങ്ങളിലൂടെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയെന്ന് പോലീസ് പറഞ്ഞു. അഫ്സാനിന്റെ വീട് കണ്ടെത്താൻ ഇമേജ് ലൊക്കേഷൻ പോലുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വീട്ടിലെത്തിയ പ്രതി ആദ്യം അയ്നാസിനെയും പിന്നീട് വീട്ടുകാരെയും ആക്രമിച്ചു. അയ്നാനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് വീട്ടുകാര്‍ക്ക് നേരെയും ആക്രമണമുണ്ടായത്. കുറ്റകൃത്യത്തിന് ശേഷം അയാള്‍ തന്റെ കാറിലേക്ക് മടങ്ങി.
ധരിച്ചിരുന്ന വസ്ത്രങ്ങള്‍ കത്തിച്ചു. വീട്ടിലേക്ക് പോയ അദ്ദേഹം കൈയിലെ മുറിവിന് ചികിത്സയ്ക്കായി ആശുപത്രിയില്‍ പോയി. അയ്നാസിന്റെ വീട്ടിലെ കത്തിയാണ് കൊലപാതകത്തിന് ഉപയോഗിച്ചത്. ആയുധം അവിടെ തന്നെ ഉപേക്ഷിക്കുകയും ചെയ്തു.
കൊലക്ക് ശേഷം ഭാര്യയുടെ അമ്മാവന്റെ വീട്ടിലേക്കാണ് പോയത്. പൊലീസ് അറസ്റ്റ് ചെയ്യുന്നതുവരെ ഭാര്യയ്ക്കും കുടുംബത്തിനും കുറ്റകൃത്യത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.