ഗാസ: ഹമാസിന്റെ മനുഷ്യകവചം ഇല്ലാതാകുന്നു; അന്ത്യ കൂദാശയ്ക്ക് ഇനി നിമിഷങ്ങള്‍ മാത്രം ! ഹമാസിന്റെ ആയുധ നിര്‍മ്മാതാവിനെയും പരലോകത്തെത്തിച്ച് ഇസ്രയേല്‍ സൈന്യം !
ഇതോടെ ജനങ്ങളെ മനുഷ്യകവചമായി ഉപയോഗിച്ചുള്ള ഹമാസ് പദ്ധതി പൊളിയുകയാണ്. ഇന്നലെ മാത്രം അൻപതിനായിരം ആളുകളാണ് സിറ്റിയില്‍ നിന്ന് പലായനം ചെയ്തത്. ഇതോടെ പ്രതിരോധം നഷ്ടമായ ഹമാസ് ഉടൻ തന്നെ എരിഞ്ഞടങ്ങാനാണ് സാധ്യത.
പ്രശ്നങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കിക്കൊണ്ട് ഹമാസിന്റെ ആയുധ നിര്‍മ്മാതാവിനെ തങ്ങളുടെ സൈന്യം വധിച്ചതായും ഇസ്രായേല്‍ അറിയിച്ചു. സൈനിക നടപടിയില്‍ ഹമാസ് ആയുധ നിര്‍മ്മാതാവായ മഹ്‌സെയ്ൻ അബു സീനയാണ് കൊല്ലപ്പെട്ടത്.
യുദ്ധത്തില്‍ ഹമാസ്, സാധാരണക്കാരെ മനുഷ്യകവചങ്ങളായി ഉപയോഗിക്കുന്നതായുള്ള റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. വടക്കൻ ഗാസയില്‍ നിന്ന് രക്ഷപെടാൻ ശ്രമിച്ച പന്ത്രണ്ടോളം സാധാരണക്കാരെ ഹമാസ് തീവ്രവാദികള്‍ വെടിവെച്ചു കൊലപ്പെടുത്തിയതിന്റെ വീഡിയോ ദൃശ്യങ്ങളും അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചു.
അല്‍ റഷീദ് ബീച്ച് റോഡിലൂടെ പോകുകയായിരുന്ന ഒരു സൈക്കിള്‍ യാത്രക്കാരന്റെ ക്യാമറ കണ്ണുകളാണ് ഈ ഭീകര ദൃശ്യങ്ങള്‍ ഒപ്പിയെടുത്തത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവരെയാണ് ഹമാസ് സ്‌നൈപ്പര്‍മാര്‍ അന്ന് കൊലപ്പെടുത്തിയതെന്ന് എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ അംജദ് താഹ പറഞ്ഞു.
അതെസമയം ഒക്ടോബര്‍ ഏഴിന് അതിര്‍ത്തി തകര്‍ത്തെത്തി ഹമാസ് തീവ്രവാദികള്‍ നടത്തിയ ഭീകരാക്രമണത്തിനുള്ള ഇസ്രയേല്‍ പ്രത്യാക്രമണം ഗാസയില്‍ പുരോഗമിക്കുന്നതിനിടെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിനായി പുതിയ നീക്കവുമായി ഖത്തര്‍ രംഗത്ത് വന്നു.
ഒന്നോ രണ്ടോ ദിവസത്തെ വെടിനിര്‍ത്തലിന് പകരമായി തടവിലാക്കപ്പെട്ട 10 മുതല്‍ 15 വരെ ബന്ദികളെ മോചിപ്പിക്കാൻ ഖത്തര്‍ ഇസ്രായേലുമായും ഹമാസുമായും ചര്‍ച്ചകള്‍ നടത്തുന്നതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗാസ മുനമ്പില്‍ മൂന്ന് ദിവസത്തെ വെടിനിര്‍ത്തല്‍ കരാറുണ്ടാക്കാനും ഖത്തര്‍ ശ്രമിക്കുന്നുണ്ട്,
അതുവഴി ഈജിപ്തില്‍ നിന്നുള്ള അവശ്യ മാനുഷിക സഹായം ഈ മേഖലയിലേക്ക് എത്തിക്കാനാകും എന്നാണ് ഖത്തര്‍ കണക്ക് കൂട്ടുന്നത്. എന്നാല്‍ ഈ ട്രക്കുകളുടെ മറവില്‍ ഹമാസിന് ആയുധങ്ങളെത്താനുള്ള സാധ്യതയും ഇസ്രയേല്‍ പരിശോധിക്കുന്നുണ്ട്.
25 തായ് പൗരന്മാര്‍, 21 അര്‍ജന്റീനക്കാര്‍, 18 ജര്‍മ്മൻകാര്‍, 10 അമേരിക്കക്കാര്‍, ഏഴ് ഫ്രഞ്ചുകാര്‍, ഏഴ് റഷ്യക്കാര്‍, നാല് ഹംഗേറിയക്കാര്‍, മൂന്ന് പോളണ്ടുകാര്‍, മൂന്ന് പോര്‍ച്ചുഗീസുകാര്‍, രണ്ട് ബ്രിട്ടീഷുകാര്‍, രണ്ട് ഫിലിപ്പിനോകള്‍, രണ്ട് റൊമാനിയക്കാര്‍, രണ്ട് ടാൻസാനിയക്കാര്‍ എന്നിവരുള്‍പ്പെടെ 239 ബന്ദികളാണ് ഹമാസിന്റെ കൈവശമുള്ളത് .
അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും ബ്രിട്ടൻ, കാനഡ, ഫ്രാൻസ്, ജര്‍മ്മനി, ജപ്പാൻ, ഇറ്റലി എന്നിവിടങ്ങളില്‍ നിന്നുള്ള വിദേശകാര്യ മന്ത്രിമാരും ഖത്തറിനെ പിന്തുണയ്ക്കുന്നുവെന്നാണ് വിവരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.