''എത്രയോ സിനിമകളില്‍ കൂടെ അഭിനയിച്ചിട്ടും ലാല്‍ വിഗ്ഗ് ഊരി കാണിച്ചപ്പോള്‍ എന്റെ കര്‍ത്താവേ എന്ന് അയാള്‍ വിളിച്ചുപോയി''

ബാബു നമ്പൂതിരി എന്ന പേര് കേള്‍ക്കുമ്ബോള്‍ തന്നെ ഓര്‍മ്മ വരിക തൂവാനത്തുമ്പീയിലെ തങ്ങളെയാണ്. ആ കഥാപാത്രം അത്രമേല്‍ മലയാളിയുടെ മനസില്‍ പതിഞ്ഞു കഴിഞ്ഞതിന് പിന്നില്‍ ബാബു നമ്പൂതിരി എന്ന കെ.എൻ നീലകണ്ഠൻ നമ്പൂതിരിയുടെ അഭിനയവഴക്കമാണെന്നതില്‍ സംശയമില്ല.

തൂവാനത്തുമ്പികള്‍ക്ക് ശേഷവും നിരവധി കഥാപാത്രങ്ങളിലൂടെ മലയാളസിനിമയില്‍ നിറസാന്നിദ്ധ്യമാകാൻ അദ്ദേഹത്തിന് കഴിഞ്ഞു. കൃത്യമായി പറഞ്ഞാല്‍ 42 വര്‍ഷം 215 സിനിമ. 

മമ്മൂട്ടി, മോഹൻലാല്‍ അടക്കമുള്ള സൂപ്പര്‍ താരങ്ങളുടെ വളര്‍ച്ച കണ്ട ബാബു നമ്പൂതിരി അവരെ കുറിച്ച്‌ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞ രസകരമായ കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണ്.

സിനിമാ താരങ്ങളുടെ വിഗ്ഗ് ഉപയോഗത്തെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. സിനിമയില്‍ തനിക്ക് രജനികാന്തിന്റെ ശൈലിയാണ് ഇഷ്‌ടമെന്നും അദ്ദേഹം പറയുന്നു.

'രജനികാന്തിന്റെ ശൈലിയാണ് നല്ലത്. കിടക്കുമ്പോഴല്ലാതെ എല്ലാ സമയത്തും വിഗ്ഗ് ഉപയോഗിക്കുന്നവരാണ് നമ്മുടെ പല നടീനടന്മാരും. ആര്‍ക്കും മുടിയില്ലല്ലോ? 

മുടിയില്ലായ്‌മ കാണിക്കുന്നതില്‍ ഒരു പ്രശ്നവുമില്ലാത്തത് സിദ്ദിഖ് മാത്രമേയുള്ളൂ. മോഹൻലാല്‍ ഒരാളെ തനിസ്വരൂപം കാണിച്ചുവെന്ന് എന്റെയടുത്ത് ആ നടൻ തന്നെ പറഞ്ഞിട്ടുണ്ട്. ലാലു അലക്‌സായിരുന്നു അത്.

താൻ എന്നെ ഇങ്ങനെ കണ്ടിട്ടില്ലല്ലോ അല്ലേ, എന്നാല്‍ കാണ് എന്ന് പറഞ്ഞ് സ്വയം ലാല്‍ തന്നെ വിഗ്ഗ് ഊരി കാണിക്കുകയായിരുന്നു. കര്‍ത്താവേ എന്ന് പറഞ്ഞ് ലാലു അലക്‌സ് ഓടുകയായിരുന്നു. മോഹൻലാലിനൊപ്പം ഒത്തിരി പടത്തില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അത്തരത്തിലൊരു രൂപം ലാലു അലക്‌സ് കണ്ടിട്ടുണ്ടായിരുന്നില്ല.

മമ്മൂട്ടിയുടേത് ഒരു രക്ഷയുമില്ല. പുള്ളി സദാസമയവും വിഗ്ഗിലാണ്. പാച്ച്‌ വിഗ്ഗാണെന്നാണ് തോന്നുന്നത്. മോഹൻലാലിന്റെ അത്ര കഷണ്ടി മമ്മൂട്ടിക്കില്ല''-ബാബു നമ്പൂതിരിയുടെ വാക്കുകള്‍

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !