ഓയൂരില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികരിച്ച് പത്തനാപുരം എംഎല്‍എ കെ.ബി.ഗണേഷ്കുമാര്.
"കുഞ്ഞിനെ വിട്ടുതരിക, കുഞ്ഞിനെവെച്ചുകളിക്കുന്നത് നല്ലതല്ല, ബുദ്ധിയല്ല, കുഞ്ഞുമായി ഇരിക്കുന്ന സ്ഥലം തിരിച്ചറിഞ്ഞാല്‍ നാട്ടുകാര്‍ നിങ്ങളെ തീവെയ്ക്കും. അതിനാല്‍ മാധ്യമവാര്‍ത്തകള്‍ നിങ്ങള്‍ കാണുന്നുണ്ടെങ്കില്‍ കുഞ്ഞിനെ ഉടന്‍ വിട്ടയക്കണം.
മനുഷ്യവാസമുള്ള സ്ഥലത്ത് കുഞ്ഞിനെവിടണം”, കുറ്റവാളികള്‍ക്ക് ഗണേഷ്കുമാര് മുന്നറിയിപ്പ് നല്കി. എഡിജിപി. അജിത് കുമാറിമായി സംസാരിച്ചതായും എല്ലാ നടപടികള്‍ക്കും എഡിജിപി നേതൃത്വം നല്‍കുന്നുണ്ടെന്നും എംഎല്‍എ പറഞ്ഞു
ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അഭികേല്‍ സാറയെ ഓയൂര്‍ മരുതമണ്‍പള്ളിക്കു സമീപം വച്ചാണു തട്ടിക്കൊണ്ടുപോയത്. വൈകിട്ടു നാലുമണിയോടെയാണു സംഭവം.
സഹോദരനൊപ്പം ട്യൂഷൻ ക്ലാസിലേക്കു പോകവേ കാറിലെത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. വെള്ള നിറത്തിലുള്ള ഹോണ്ടാ അമേസ് കാറിലാണു സംഘമെത്തിയത്. ഇത് വെള്ള നിറമുള്ള സ്വിഫ്റ്റ് ഡിസയറര് കാറാണെന്നും റിപ്പോര്‍ട്ടുണ്ട് .ഒരു സ്ത്രീയും 3 പുരുഷന്മാരും അടക്കം കാറില്‍ നാലുപേരാണുണ്ടായിരുന്നത്.
കുട്ടിയുടെ അമ്മയ്ക്ക് നല്‍കാനെന്ന പേരില്‍ കടലാസ് വച്ച് നീട്ടുകയും അടുത്തെത്തിയപ്പോള്‍ കുട്ടിയെ കാറിനകത്തേക്ക് വലിച്ച് കയറ്റിക്കൊണ്ടു പോകുകയായിരുന്നു.
തടയാന്‍ ശ്രമിച്ച സഹോദരന് 8 വയസുള്ള ജോനാഥനെ സംഘം വലിച്ചിഴച്ചു. കുട്ടിയുടെ കാലില്‍ മുറിവേറ്റിട്ടുണ്ട്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍ അറിയിക്കുക: 9946923282, 9495578999. 112
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.