മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യാൻ വീണ്ടും കുട്ടികളെ റോഡിലിറക്കി; അൻപതു കുട്ടികളെ റോഡിലിറക്കിയത് ഹൈക്കോടതി ഉത്തരവിനെ മറികടന്ന്,,

മലപ്പുറം: നവകേരള സദസിനായി പോകുന്ന മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യാൻ വീണ്ടും വിദ്യാര്‍ത്ഥികളെ റോഡിലിറക്കി.

എടപ്പാള്‍ തുയ്യം സ്‌കൂളിലെ കുട്ടികളെയാണ് റോഡില്‍ ഇറക്കിയത്. ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെയാണ് വീണ്ടും കുട്ടികളെ റോഡില്‍ ഇറക്കി നിര്‍ത്തിയത്.

ഉച്ചയ്ക്ക് ഒരു മണി മുതല്‍ രണ്ടു മണി വരെയാണ് കുട്ടികളെ റോഡില്‍ ഇറക്കിയത്. പ്രൈമറി-പ്രീപ്രൈമറി ക്ലാസ്സുകളിലുള്ള അമ്പതോളം കുട്ടികളെ റോഡില്‍ നിര്‍ത്തിയിരുന്നു. 

നവകേരളയ്ക്കായി കുട്ടികളെ ചൂഷണം ചെയ്യാൻ പറ്റില്ലെന്ന ഹൈക്കോടതി ഉത്തരവിനെ മറികടന്നാണ് കുട്ടികളെ റോഡിലിറക്കിയത് എന്നതാണ് പ്രധാനപ്പെട്ട മറ്റൊരു കാര്യം.

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോള്‍ കൈവീശണം എന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ അധ്യാപകർ   കുട്ടികൾക്ക് നല്‍കി സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളില്‍ എല്ലാം വ്യക്തമാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !