കൊച്ചി: വില്ലയുടെ പേരിൽ പണം തട്ടിയെന്ന കേസിൽ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു.
മുൻകൂർ ജാമ്യാപേക്ഷയിലാണ് ജസ്റ്റിസ് മുഹമ്മദ് നിയാസിന്റെ ഉത്തരവ്. കേസ് ഒത്തുതീർപ്പായെന്ന് ശ്രീശാന്തിന്റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.
2019ൽ കർണാടകയിലെ കൊല്ലൂരിൽ വില്ല നിർമിച്ചു നൽകാമെന്ന് പറഞ്ഞ് കണ്ണൂർ സ്വദേശിയിൽ നിന്ന് 19 ലക്ഷം രൂപ വാങ്ങി എന്നതാണ് ശ്രീശാന്തിനെതിരെയുള്ള കേസ്. സരീഗ് ബാലഗോപാലാണ് ശ്രീശാന്തിനെതിരെ പരാതി നൽകിയത്.കേസിൽ മുൻകൂർ ജാമ്യം തേടി ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തെറ്റായി പ്രതിയാക്കിയതാണെന്നും ഗൂഢാലോചനയുണ്ടെന്നും സംശയിക്കുന്നു എന്നായിരുന്നു ശ്രീശാന്തിന്റെ ഹർജി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.