ആലപ്പുഴ : അശുദ്ധിയുടെ പേരു പറഞ്ഞ് വനിതകളെ പുന്നപ്ര വയലാര്‍ വാര്‍ഷികത്തിലെ ദീപശിഖാ പ്രയാണത്തില്‍ പങ്കെടുപ്പിച്ചില്ലെന്ന് ആരോപണം. വിലക്ക് ചൂണ്ടിക്കാട്ടി എഐവൈഎഫ് അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി സിപിഎം, സിപിഐ സംസ്ഥാന സെക്രട്ടറിമാര്‍ക്ക് പരാതി നല്കി.
ദീപശിഖാ പ്രയാണവുമായി ബന്ധപ്പെട്ട യോഗത്തിലാണ് വനിതാ നേതാവ് ഈ വാദം ഉന്നയിച്ചത്. എഐവൈഎഫ് അതിനെ എതിര്‍ക്കുകയും കഴിഞ്ഞ വര്‍ഷം ദീപശിഖയേന്തി വനിതകള്‍ ഓടിയ കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്തു. എന്നാല്‍ യോഗത്തിലുണ്ടായിരുന്ന സിപിഎം ഏരിയ കമ്മിറ്റി അംഗങ്ങള്‍ പോലും വനിതാ നേതാവിനെ തിരുത്തിയില്ലെന്നും സുബീഷ് വ്യക്തമാക്കുന്നു.
എഐവൈഎഫിന്റെ വനിതകള്‍ ദീപശിഖയുമായി ഓടുമെന്ന് യോഗത്തില്‍ താന്‍ അറിയിച്ചു. പക്ഷേ പ്രയാണത്തിന്റെ സമയത്തു വനിതകള്‍ക്ക് ദീപശിഖ നല്കാന് സിപിഎം നേതാക്കള്‍ തയാറായില്ല. ഇതു കാരണം അവര്‍ കൊടി പിടിച്ച് ദീപശിഖയുടെ ഇരുവശവുമായാണ് ഓടിയതെന്നും സുബീഷ് പറയുന്നു. ദീപശിഖാ പ്രയാണത്തിന്റെ പുന്നപ്ര റിലേ കമ്മിറ്റി ചെയര്മാന് കൂടിയാണ് സുബീഷ്.
സിപിഎമ്മും സിപിഐയും ചേര്‍ന്നാണു പുന്നപ്ര വയലാര്‍ വാര്‍ഷികം ആചരിക്കുന്നത്. രാഷ്ട്രപതിയെ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനത്തില്‍ പങ്കെടുപ്പിക്കാത്തതിനെ പൊതുവേദികളില്‍ വിമര്‍ശിക്കുന്നവര്‍ക്കിടയില്‍ തന്നെ ആര്‍എസ്എസ് മനസ്സുള്ളവരുണ്ട് എന്നു തിരിച്ചറിയണം. വിവേചനപരമായ തീരുമാനം എടുത്തവര്‍ക്കെതിരെ സംഘടനാ നടപടിയെടുക്കണമെന്നും സുബീഷ് പരാതിയില്‍ ആവശ്യപ്പെടുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.