കൊല്ലം: കെഎസ്ഇബിക്ക് മെംബർ കൊടുത്തത് മുട്ടന്‍ പണി. സംഭവം കൊല്ലം ജില്ലയില്‍ പട്ടാഴിയില്‍ ആണ്.
തലവൂര്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ രഞ്ചി ത്ത് ആണ് പുതിയ വേറിട്ട സമരരീതിയില്‍ വ്യത്യസ്തനായത്.
മെമ്പര്‍ പറയുന്നു. "ഒരു ദിവസം കറണ്ട് പോകുന്നത് ഇരുപത് തവണ. പൊറുതി മുട്ടിയ നാട്ടുകാരുടെ പ്രയാസത്തില്‍ ഞാന്‍ തുനിഞ്ഞിറങ്ങി. അത് റോഡിലിറങ്ങി മറ്റുള്ളവര്‍ക്ക് തടസ്സമായി അല്ല. സൗമ്യയുടെ ഭാഷയിൽ, പിന്നല്ലാതെ ഞാൻ എന്താണ് ചെയ്യേണ്ടത്
9 പേരുടെ ബില്ലുകള്‍ ശേഖരിച്ച് ചില്ലറയായി തലച്ചുമടായി KSEB യുടെ ഓഫീസില്‍ ബില്ല് അടയ്ക്കാന്‍ എത്തി. ഒഴിവ് കഴിവ് പറഞ്ഞെങ്കിലും മെമ്പര്‍ വിട്ടില്ല. നാണയം എണ്ണി എണ്ണി മടുത്ത് KSEB ജീവനക്കാർ.
GCN news എന്ന facebook channel പുറത്ത് വിട്ട വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയില്‍ ജനങ്ങൾ ഏറ്റെടുത്തു. കാണുക.
ഒരു ദിവസം കറണ്ട് പോകുന്നത് ഇരുപത് തവണ. കെഎസ്ഇബിക്ക് ഈ ചേട്ടൻ കൊടുത്ത പണി എങ്ങനുണ്ട്. നാണയം എണ്ണി എണ്ണി ജീവനക്കാർ.
Posted by GCN NEWS on Monday, November 13, 2023
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.