ഐ.എ.എസുകാരെ തോന്നുംപടി സ്ഥലം മാറ്റാനാവില്ല, സര്‍ക്കാരിന് മൂക്കുകയര്‍ : കേന്ദ്ര അഡ്മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണല്‍

തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നിയമനത്തിലും സ്ഥലം മാറ്റത്തിലും സര്‍ക്കാരിന് തിരിച്ചടി.


ഐ.എ.എസുകാരുടെ നിയമനം, സ്ഥലംമാറ്റം എന്നിവയില്‍ സമൂലമായ മാറ്റം വേണ്ടിവരും. രാജ്യത്ത് ഇതാദ്യമായാണ് ഇത്തരത്തിലൊരു ഉത്തരവ്. ഐ.എ.എസ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേലുള്ള ട്രിബ്യൂണലിന്റെ നിര്‍ണായക വിധി അഖിലേന്ത്യാ ഐ.എ.എസ് ചട്ടപ്രകാരമാണ്. സിവില്‍ സര്‍വീസ് ബോര്‍ഡിന്റെ ശുപാര്‍ശയോടെ മാത്രമെ ഐ.എ.എസുകാരെ മാറ്റാവൂ എന്ന് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണല്‍ വ്യക്തമാക്കി.

ഐ.എ.എസ് കേഡര്‍ ചട്ടം 2014 ല്‍ ഭേദഗതി ചെയ്തതു പ്രകാരം നിയമിച്ച് രണ്ട് വര്‍ഷത്തിനുള്ളില്‍ നടത്തപ്പെടുന്ന സ്ഥലം മാറ്റങ്ങളും എല്ലാ നിയമനങ്ങളും സിവില്‍ സര്‍വ്വീസ് ബോര്‍ഡിന്റെ (സി.എസ്.ബി)പരിഗണനക്കുവിടാനാണ് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. 

ജുഡീഷ്യല്‍ അംഗം ജസ്റ്റിസ് സുനില്‍ തോമസ്, അഡ്മിനിസ്‌ട്രേറ്റീവ് മെമ്പര്‍ കെ.ഇ. ഈപ്പന്‍ എന്നിവര്‍ അംഗങ്ങളായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ചീഫ് സെക്രട്ടറിയും സംസ്ഥാനത്തെ മുതിര്‍ന്ന രണ്ടാമത്തെ ഐ.എ.എസ് ഉദ്യോഗസ്ഥനും പേഴ്‌സണല്‍ ഭരണ പരിഷ്‌കാര സെക്രട്ടറിയുമാണ് അംഗങ്ങള്‍.

നിയമനം സി.എസ്.ബിക്കു വിടുന്നതിലുപരി ഐ.എ.എസ് കേഡര്‍ തസ്തികകളില്‍ നിയമിച്ചിരിക്കുന്ന ഐ.എം.ജി ഡയറക്ടര്‍ വിരമിച്ച ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ്, കില ഡയറക്ടര്‍ ഡോ. ജോയ് ഇളമണ്‍ എന്നിവര്‍ക്കും ട്രിബ്യൂണല്‍ നോട്ടീസയക്കും. ചട്ടവിരുദ്ധമായ ഇവരുടെ നിയമനം റദ്ദ് ചെയ്യണമെന്ന് ഐ.എ.എസ് അസോസിയേഷന്‍ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !