ലണ്ടൻ: ഇന്ത്യന്‍ വംശജരായ കുടുംബത്തിലെ അമ്മയും കുട്ടികളുമടക്കം അഞ്ച് പേര് അഗ്നിബാധയില്‍ കൊല്ലപ്പെട്ടു; ഒരാളെ കാണാനില്ല.
ഹോണ്സ്ലോയില് മിനിഞ്ഞാന്ന് രാത്രി നടന്ന ഒരു തീപിടുത്തത്തില്‍ ഒരു കുടുംബത്തിലെ അഞ്ചു പേര് കൊല്ലപ്പെട്ടു. അഗ്നിശമന സേന പ്രവര്‍ത്തകര്‍ എത്തുന്നതിനു മുന്‍പായി ഒരാള്‍ക്ക് മാത്രമാണ് അവിടെനിന്നും രക്ഷപ്പെടാനായത്.
ഗുരുതരമല്ലാത്ത പരിക്കുകളോടെ
അയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അവിടെ നിന്നും കാണാതെ പോയ മറ്റൊരു വ്യക്തിയെ ഇനിയും കണ്ടെത്താനായിട്ടില്ല.
മരണമടഞ്ഞവരില്‍ മൂന്ന് കുട്ടികള്‍ ഉണ്ടെന്ന് ചീഫ് സൂപ്രണ്ട് ഷോണ്‍ വില്‍സണ്‍ പറഞ്ഞു. ഒരാളെ കാണാതായിട്ടുമുണ്ട്. അഗ്നിബാധയ്ക്കുള്ള കാരണം ഇനിയും വ്യക്തമായിട്ടില്ലെന്നും എല്ലാ സാധ്യതകളും പരിഗണിച്ചുകൊണ്ടാണ് അന്വേഷണം മുന്പോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു
വീടിന് തീപിടിക്കുമ്പോള്‍ ആരോന്‍ കിഷനും ഭാര്യ സീമയും വീടിനകത്തുണ്ടായിരുന്നു. പുറത്തുവച്ച ഒരു ബിന്നില്‍ നിന്നാണ് അഗ്നിബാധ ഉണ്ടായത് എന്നാണ് സംശയിക്കപ്പെടുന്നത്. രാത്രി 10.20 ഓടെയായിരുന്നു തീപിടുത്തമുണ്ടായത്. കിഷന്, തന്റെ കുഞ്ഞുങ്ങളെ വിളിച്ച് അലറി കരയുന്നത് കേട്ടുവെന്ന് അയല്‍ക്കാര്‍ പറയുന്നു. ദീപാവലി പടക്കങ്ങളാകാം അപകടത്തിന് കാരണമെന്ന് ചിലര്‍ പറയുന്നു. എന്നാല്‍ ഇക്കാര്യം അധികൃതര്‍ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.

അഗ്നിനാളങ്ങള്‍ ഉയരുന്നത് കണ്ട് താന്‍ തന്റെ കുഞ്ഞുങ്ങളെയും കൊണ്ട് വീട്ടില്‍ നിന്നും ഇറങ്ങിയോടിയതായി തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന ഒരു സ്ത്രീ പറഞ്ഞു. ദീപാവലി പ്രമാണിച്ച്, ഇന്ത്യന്‍ വംശജര്‍ 'ഏറെയുള്ള ആ പ്രദേശത്ത് ധാരാളം പടക്കങ്ങള്‍ പൊട്ടിച്ചതായും അയല്‍ക്കാര്‍ പറയുന്നു. അങ്ങനെ കത്തിച്ച പടക്കത്തില്‍ നിന്നാകാം അഗ്നിബാധയുണ്ടായതെന്ന് സംശയിക്കുന്നതായും അയല്‍ക്കാര്‍ പറയുന്നു.
അടുത്ത കാലത്താണ് കിഷന്റെ കുടുംബം ബെല്‍ജിയത്തില്‍ നിന്നും ലണ്ടനിലേക്ക് എത്തിയതെന്ന് ഈവനിംഗ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.