നിരയൊത്ത പല്ലുകൾ ലഭിക്കാൻ പല്ലിന് കമ്പിയിടുന്നത് സർവ്വ സാധാരണമായ കാര്യമാണ് പല്ലിൽ കമ്പിയിടുന്നതിന് മുമ്പ് വായ്ക്കുള്ളില്‍ പൂര്‍ണമായ പരിശോധന ആവശ്യമാണ്.
1. നിലവില്‍ അണപ്പല്ലുകള്‍ ഏതെങ്കിലും എടുത്തു കളഞ്ഞിട്ടുണ്ടെങ്കില്‍ അവിടം സംരക്ഷിക്കാൻ പ്രത്യേകം രൂപകല്പന ചെയ്ത ചികിത്സ ആവശ്യമാണ്.2. പല്ലുകള്‍ പുറത്തുവരുമ്പോള്‍ മുതലുള്ള പരിശോധനയും ചികിത്സയും പല്ലില്‍ കമ്പിയിടുന്നതിന്‍റെ സങ്കീര്‍ണത കുറയ്ക്കുന്നു.
3. ഡോക്ടറുടെ ട്രീറ്റ്മെന്‍റ് പ്ലാനിംഗ് പ്രകാരമുള്ള ചികിത്സ ചെയ്യാൻ സഹകരിക്കുക.
ഉദാ: ചികിത്സ തീര്‍ക്കാൻ രണ്ടുവര്‍ഷമാണ് ഡോക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നതെങ്കില്‍ ഇതിനു മുമ്പായി തീര്‍ക്കണം എന്ന ആവശ്യം ചികിത്സ തുടങ്ങിയതിനുശേഷം ആവശ്യപ്പെടാതിരിക്കുക.
വിവാഹം, ദൂരയാത്ര, പഠനം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ദൂരെ പോകേണ്ടി വരുമ്പോള്‍ ഡോക്ടറുടെ നിര്‍ദേശം സ്വീകരിച്ച് ചികിത്സയ്ക്ക് തീരുമാനമെടുക്കണം.
ഭക്ഷണകാര്യത്തില്‍....
കമ്പിയിടുന്ന ചികിത്സ തുടങ്ങിക്കഴിഞ്ഞാല്‍ വായ വളരെ വ്യത്തിയായി സൂക്ഷിക്കേണ്ടത് ആവശ്യമാണ്. പ്രത്യേക ശ്രദ്ധ ഇതിനു നല്‍കണം. ഭക്ഷണകാര്യത്തില്‍ ക്രമീകരണങ്ങള്‍ ചെയ്യണം.
ചില ഭക്ഷണസാധനങ്ങള്‍ പൂര്‍ണമായും ഉപേക്ഷിക്കണം.
കട്ടിയുള്ള ഐസ് ചവയ്ക്കുക, മിഠായി കടിച്ചുചവച്ചു കഴിക്കുക, ഒട്ടിപ്പിടിക്കുന്ന ആഹാരം, എല്ല്, ആപ്പിള്‍ പോലെയുള്ള പഴങ്ങള്‍ കടിച്ചു ചവയ്ക്കുക എന്നിവ പൂര്‍ണമായും ഒഴിവാക്കണം
ഭക്ഷണം ചെറിയ ഭാഗങ്ങളായി വായയുടെ പുറകില്‍ വച്ച് കഴിക്കാം. ഭക്ഷണത്തിനുശേഷം വായ വൃത്തിയായി കഴുകണം. കാലത്തും വൈകിട്ടും പ്രത്യേകം രൂപകല്പന ചെയ്ത ബ്രഷ് ഉപയോഗിച്ച് പല്ലുതേക്കണം. (ഓര്‍ത്തോഡോണ്‍ടിക് ബ്രഷ്).
ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള മൗത്ത് വാഷ് ഉപയോഗിക്കണം.
കമ്പി പൊട്ടിക്കരുത്
വായ വൃത്തിയായി സംരക്ഷിക്കക.
ഏറ്റവും ഗുണമേന്മയുള്ള കമ്പി ഇടുന്ന സംവിധാനം ഉപയോഗപ്പെടുത്തുക. ഇത് വായ്ക്കുള്ളില്‍ മുറിവുകളും മറ്റും ഉണ്ടാകാതിരിക്കാൻ സഹായിക്കും.
കമ്പിയും അനുബന്ധ സാധനങ്ങളും പൊട്ടിച്ചാല്‍, ഉദ്ദേശിക്കുന്ന സമയത്ത് ചികിത്സ പൂര്‍ത്തിയാക്കാൻ കഴിയില്ല.
പൊട്ടിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഏതെങ്കിലും കാരണത്താല്‍ പൊട്ടിയാല്‍ ഉടൻതന്നെ അത് ഡോക്ടറെ കണ്ട് ഉറപ്പിക്കാൻ ശ്രദ്ധിക്കുക.
വദനസൗന്ദര്യത്തിനുള്ള പ്രാധാന്യത്തിനൊപ്പം പല്ലുകളുടെ മൊത്തത്തിലുള്ള ആരോഗ്യവും ബലവും ഉറപ്പുവരുത്തി മാത്രം ചികിത്സ നടത്തുക.
ഡോക്ടറുടെ നിര്‍ദേശം കൃത്യമായി പാലിച്ചാല്‍ പൂര്‍ണ പ്രയോജനം ലഭിക്കുന്ന ചികിത്സയാണിത്.
വിവരങ്ങള്‍ -
- ഡോ. വിനോദ് മാത്യു മുളമൂട്ടില്‍
- അസിസ്റ്റന്‍റ് പ്രഫസര്‍, പുഷ്പഗിരി കോളജ് ഓഫ് ദന്തല്‍ സയൻസസ്, തിരുവല്ല 9447219903,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.