ന്യൂയോർക്ക്: വാഷിങ്ടൺ പോസ്റ്റിന്റെ കാർട്ടൂൺ അറബികളെയും ഫലസ്തീനികളെയും റേസിസ്റ്റ് രീതിയിൽ ചിത്രീകരിച്ചെന്ന് ആരോപണം.
പ്രസിദ്ധീകരണത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലും വാഷിങ്ടൺ പോസ്റ്റിന്റെ വെബ്സൈറ്റിലും വലിയ രീതിയിൽ പ്രതിഷേധം ഉയർന്നിരുന്നു. ഫലസ്തീനികൾക്കെതിരെയുള്ള മനുഷ്യത്വരഹിതവും വർഗീയവുമായ കാർട്ടൂൺ എന്ന വിമർശനം വന്നതിന് പിന്നാലെ കാർട്ടൂൺ പിൻവലിച്ചിരുന്നു
നവംബർ ആറിന് മനുഷ്യ കവചങ്ങൾ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച കാർട്ടൂണിൽ ഹമാസ് എന്ന് എഴുതിയ, ഇരുണ്ട, വരകളുള്ള വേഷം ധരിച്ച വ്യക്തിയെയാണ് അവതരിപ്പിക്കുന്നത്. വളഞ്ഞ പുരികങ്ങളും പരിഹാസ്യമായ രീതിയിൽ നീണ്ട മൂക്കുമുള്ള ഇയാളുടെ ദേഹത്ത് നാല് കുട്ടികളെ കെട്ടിവെച്ചിട്ടുണ്ട്. ഫലസ്തീനി സ്ത്രീകളെ പ്രതിനിധീകരിക്കുന്ന ഒരു സ്ത്രീ ഇയാളുടെ പിന്നിൽ നിൽക്കുന്നു. ഒരു വിരൽ ഉയർത്തി നിൽക്കുന്ന ഇയാൾ ‘എത്ര ധൈര്യമുണ്ടായിട്ടാണ് ഇസ്രഈൽ സിവിലിയന്മാരെ ആക്രമിക്കുന്നത്’ എന്ന് ചിന്തിക്കുന്നതായാണ് കാർട്ടൂൺ അവതരിപ്പിക്കുന്നത്.
ഇസ്രഈലും പാശ്ചാത്യ രാജ്യങ്ങളും ആരോപിക്കുന്ന പോലെ ഹമാസ് മനുഷ്യരെ കവചങ്ങളാക്കുകയാണ് എന്നാണ് കാർട്ടൂൺ ഉദ്ദേശിക്കുന്നത്. 4000ത്തിലധികം കുട്ടികൾ ഉൾപ്പെടെ 10,000ത്തിലധികം ഫലസ്തീനികൾ ഇസ്രഈലി ആക്രമണത്തിൽ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് കാർട്ടൂൺ പ്രസിദ്ധീകരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.